azad days · hostal

ആസാദിലെ കവികൾ

കവികളെ കൊണ്ട് സമ്പന്നമായിരുന്നു ആസാദെങ്കിലും ആ പ്രപഞ്ചസത്യം ആദ്യം പുറത്ത് വിട്ടത് റാഷിയാണ്. ഏതോ ഫാക്കൽറ്റി വന്നപ്പോ മൂപ്പിൽസ് താത്കാലികമായി ഇജുമോന്റെ റൂമിലേക്ക് ഷിഫ്റ്റാവേണ്ടി വന്നു. എന്തും തുരന്നെടുക്കാൻ മൂപ്പിൽസിനുള്ള സിധ്ദി തന്നെയായിരുന്നു പ്രധാനകാരണം. അങ്ങനെയാണ് ആസാദിലെ കവികളെ കുറിച്ചുള്ള ചർച്ച സിറ്റൗട്ടിൽ അരങ്ങേറിയത്. തുടക്കത്തിലേ ഇജാസ് വെറും കവിയാണെന്നും താനാണ് ആസാദിലെ മഹാകവി എന്ന് ചെങ്ങോടൻ പ്രസ്താവിച്ചു. അബ്ദൂക്ക അതിനെ ഖണ്ഡിച്ച്‌ കവിതഎഴുത്തിൽ തനിക്കുള്ള ചരിത്രപരമായ അറിവും കഴിവും നിരത്തി. മൂപ്പൻ അന്നേ എസ്ടാബ്ലിഷ്ഡ് കവിയായിരുന്നു , മൂപ്പരുടെ ഒരു കവിത വെളിച്ചം കണ്ടിട്ട് 3-4 കൊല്ലമായിരുന്നു.

കവിതയെഴുത്ത് ഒരു രോഗമായിമാറുകയാണെങ്കിലോ അതല്ല കവിതയെഴുതാൻ സാധിക്കുന്നില്ലെങ്കിലോ മരുന്ന് ഹോമിയോപൊതിയിൽ ഉണ്ടെന്നു ഡോക്ടർ അറിയിച്ചു 😬. അന്ന് പെണ്ണുകിട്ടാതിരുന്ന സൈനൂക്ക കവിതകളിൽ അഭയം കണ്ടെത്തുന്നത് തുറന്നു സമ്മതിച്ചു. യോഗാ പ്രചാരക് അസോ തനിക്ക് യോഗാസനത്തിൽ വിശിഷ്യാ ശീര്ഷാസനത്തിൽ ഇരുന്നു കവിതയെഴുതാൻ കഴിയുമെന്ന് വാദിച്ചു. വേണമെങ്കിൽ കാണിക്കാമെന്നു പറഞ്ഞെങ്കിലും അസോ ആയതു കൊണ്ട് നമ്മൾ വേണ്ട എന്നറിയിച്ചു. (ശിർഷാസനത്തിൽ മറ്റുപലതും കോംപ്ലിമെന്ററി ആയി കിട്ടാൻ സാധ്യതയുണ്ട്). ചാക്കോ മാഷ് താൻ ഇംഗ്ലീഷ് കവിതകളാണ് എഴുതാറുള്ളത്ത് എന്നറിയിച്ചു.എന്തായാലും ആരും സ്വന്തം കവിത പ്രദര്ശിപ്പിച്ചില്ല . രാത്രിയിൽ ഭാവനയുടെ ചെപ്പ് തുറന്നു ആവിഷ്കാരത്തിന്റെ മുത്തുകളെ കടലാസിലേക്ക് പകർന്ന് നെടുവീർപ്പിട്ടു.

ചർച്ച പുരോഗമിക്കുമ്പോളാണ് മുനി ആ സുപ്രസിദ്ധ വാക്യം ഉച്ചരിച്ചത്.” കവികൾക്കും കവിതകൾക്കും ഭാഷ ദേഷ മത വർഗീയ ചിന്തകൾ ഇല്ല , ഒരു കവി എഴുതാനിരിക്കുമ്പോൾ സന്ദർഭം പരമാവധി തന്നിലേക്ക് ആവാഹിക്കുന്നു , കോണ്ടെക്സ്റ്റിന്റെ ആഴം പരപ്പ് മണം എന്നിവ മാത്രമേ കവിയുടെ മനസ്സിൽ ഉണ്ടാവൂ”

സാദാരണ ഈ സൈസ് മുനിയിൽ നിന്ന് വരാത്തത്കൊണ്ട് മദ്യപിക്കില്ല എന്നുറപ്പുണ്ടെങ്കിലും മുനിയെ മൂപ്പനും ചെങ്ങോടാനും മാറി മാറി ഊതിച്ചു അവർ ഒരു നിഗമനവും ഒരു നിർദേശവും മുന്നിൽ വെച്ചു .

  1. മുനി ആഴ്ചയിൽ ഒരു തവണയെങ്കിലും പല്ല് തേക്കണം
  2. മണമില്ലാത്ത എന്തോ സാധനം ഇറങ്ങിയിട്ടുണ്ട്‌.

വാൽ : സൈനൂക്ക പെണ്ണ് കെട്ടിയതിനാൽ എഴുത്ത് നിർത്തിയിട്ടുണ്ടാവും. അബ്ദുവും ചെങ്ങോടാനും റാഷിയും ഒന്നോ രണ്ടോ കവിതകൾ വീതം പബ്ലിഷ് ചെയ്തതായി എഫ് ബിയിൽ കണ്ടു. ഇജു മോൻ നൗഫൽ എന്നിവർ ഇപ്പോഴും കവിത എഴുത്തു നിർത്തിയിട്ടില്ല . ഒരു കവിതയെങ്കിലും പബ്ലിഷാവട്ടെ എന്നാശംസിക്കുന്നു .

103 days · dubai

മൊതലാളി

മൊതലാളി ദുഫായിക്കാരനാവും മുൻപ്‌ ബോംബൈക്കാരനായിരുന്നു. അച്ചിയുടെയും, അച്ചിയുടെ ഉപ്പാന്റെയും ഫ്രന്റ്ലിസ്റ്റിൽ മൊതലാളി ഉണ്ടായിരുന്നു. മൊതലാളിക്ക്‌ കാര്യമായി മൊതലൊന്നും ഇണ്ടായിരുന്നില്ല. ബട്ട്‌ പാർട്ട്ണർഷിപ്പിൽ മേൽ വാടകക്ക്‌ എടുത്ത്‌ നടത്തുന്ന കടയിൽ ഇൻസൈടാക്കി മുന്നിൽ നിക്കുംബോൾ ഉള്ള ലുക്ക്‌ കാരണം ടിയാൻ മണ്ണൻ കൊതലാളി എന്നു രഹസ്യമായും , മൊതലാളി എന്ന് പരസ്യമായും അറിയപ്പെട്ടു.മൂപ്പരെ നമ്മൾ മണ്ണൻ കൊതലാളി എന്നു രഹസ്യമായി വിളിച്ചിരുന്നത്‌ പരസ്യമായി തുടങ്ങിയപ്പോളാണു മൂപ്പർ സ്വയം മുതലാളി എന്നു ബ്രാന്റ്‌ ചെയ്യാൻ ആരംഭിച്ചത്‌.കൊതുവിന്റെ മങ്ങല ദിവസം ഓന്റ പൊരക്ക്‌ വിളിച്ച്‌ മൊതലാളി അത്‌ ഉത്ഘാടിച്ചു.

മൊതലാളി;ഹലോ ഷഹീറിന്റെ പൊര അല്ലെ, ഷഹീറുണ്ടൊ?

വീട്ടുകാരൻ : ഓൻ കൊറച്ച്‌ തെരക്കിലാ ആരേനും?

മൊതലാളി: ഞാൻ റഫീക്ക്‌ മൊതലാളി

ഫോൺ കട്ട്‌….

പിന്നെ പിന്നെ മൊതലാളി സെൽഫ്‌ ബ്രാന്റിങ്ങിൽ ഒരു സൈക്യാർറ്റിസ്റ്റും, സോറി ഒരു മുതലാളിയും സഞ്ചരിക്കാത്ത വഴിലൂടെ സഞ്ചരിച്ചു. ഒരു ഭ്രാന്തനെ പോലെ ( ആവാൻ വഴിയില്ല , ഭ്രാന്തനായി തന്നെ ആയിരിക്കും).

ജബലുന്നൂറിലെ ഡെലിവറി ബോയ്ക്ക്‌ 10 ദിർഹം ടിപ്പ്‌ കൊടുത്ത്‌ മൊതലാളി പറഞ്ഞു” ഹമാര നാം യാദ്‌ രഖോ, മൊതലാളി , അഗർ കോയി കം ടിപ്പ്‌ ദിയാ തോ ഹംക്കൊ പൂച്ച്നാ.” (ഡേയ്‌ പയ്യൻ എന്റെ പേരു മൊതലാളി , ഇനിക്കാരെങ്കിലും നക്കാപിച്ച ടിപ്പ്‌ തന്നാൽ എന്നെ വിളിക്ക്‌ (ഗൂഗിൾ ട്രൻസലേറ്റ്‌))

പിറ്റേ ആഴ്ച കാഷ്‌ കൊടുക്കുംബോൾ അച്ചി വെറും എച്ചി ആവുകയും ഒന്നര ദിർഹം മാത്രം ടിപ്പുകയും ചെയ്തപ്പോൾ ബംഗാൾ ബോയ്‌ പാതിയടഞ്ഞ വാതിലിലൂടെ തലയിട്ട്‌ ചോദിച്ചു ” മൊതലാളി നഹി ഹേൻ ക്യാ”?.നമ്മൾ സസിയും സസികലയും ആയിപോയി.

ബട്ട്‌ ബോയ്സ്‌ മൊതലാളിയെ കാണും മുൻപ്‌ തന്നെ മൊതലാളിയെ കുറിച്ച്‌ ഞാൻ കേട്ടിരുന്നു. ഹാജിമസ്താന്റെയും ദാവൂദിന്റെയും പാരലലായി മുംബൈ നഗരം ഓടുന്ന കാലം. ഒരു കല്യാണ വീട്ടിലെ വട്ട മേശയിൽ ആരോ പറഞ്ഞു കേട്ട കഥയിലെ കഥാപാത്രം മൊതലാളിയായിരുന്നു.

ലാപ്പ്ടോപ്പ്‌ എന്താണെന്നു അധികമാർക്കും അറിയാത്ത കാലം , അന്ത പുണ്യ പുരാതനകാലത്ത്‌, മൊതലാളി നടത്തിയിരുന്ന ഇലക്ട്രൊണിക്സ്‌ പെട്ടികടയിലേക്ക്‌ ഒരുത്തൻ ഒരു പെട്ടിയുമായി വരുന്നു. ഇത്‌ ലാപ്ടോപ്പാണെന്നും എന്ത്‌ വെലക്ക്‌ എടുക്കുമെന്നും ചോദിക്കുന്നു.മൊതലാളി അന്ന് വരെ ലാപ്ടോപ്പെന്നു കേട്ടിട്ടില്ലാത്തതിനാൽ സാധനം ഇവിടെ വെക്ക്‌ ഉച്ചക്ക്‌ വാ എന്നു പറഞ്ഞു വിട്ടു.

കൂട്ടത്തിൽ ഏറിപോയാൽ ഒരു പത്തായിരമെ കിട്ടു എന്ന് വിൽക്കാൻ വരുന്നവനെ ഓർമ്മിപ്പിക്കുന്നു.

പിന്നെ മൊതലാളി അന്വേഷണം ആരംഭിച്ചു പതിനായിരം പറഞ്ഞ മൊതലിനു, എൺപതിനായിരം വരെ സ്കോപ്പുണ്ടെന്നറിഞ്ഞ മൊതലാളി ത്രില്ലടിച്ചു.എസ്‌.റ്റി.ഡി ബുക്ക്‌ ചെയ്ത്‌ മൊതലാളി നാട്ടിലേക്ക്‌ വിളിച്ചു, ഉമ്മാനോടു 2 പശുവിനെ വാങ്ങിച്ചോളാൻ സമ്മതം കൊടുത്തു കൂട്ടത്തിൽ 2 പവനും. ബോയ്സ്‌ പവനു മൂവായിരമോ നാലായിരമോ ഉള്ള കാലാമാണു. ഉച്ചക്ക്‌ വിൽക്കാൻ കൊണ്ട്കൊടുത്തവൻ എത്തി. 10 നു പകരം 12 കൊടുത്ത്‌ മൊതലാളി അവനെ പറഞ്ഞു വിട്ടു. പിറ്റേന്നു ഉച്ചയോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.സത്യത്തിൽ ആ ലാപ്പ്ടോപ്പ്‌ ഒരു ബഹുരാഷ്ട്ര കുത്തകയുടെ C.E.O ന്റെ തായിരുന്നു. ബോംബയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്‌.

സിസിടിവി യൊക്കെ കണ്ടു പിടിക്കുന്നതിനു മുൻപായിട്ട്‌ പോലും പോലീസ്‌ കൃത്യമായി മൊതലാളിയുടെ കടയിൽ എത്തി. കേസൊതുക്കാൻ , നാട്ടിലെ പശുവിനെയും, 2+20 പവനും, പിന്നെ ചോപ്പടി എന്ന പെട്ടികടയും വിറ്റ്‌ മൊതലാളി ദുഫായിക്കാരനായി., ഭൂതകാലത്തെ ബ്ലാങ്കറ്റ്‌ കൊണ്ട്‌ മറച്ച്‌ 103ൽ മൂടിപുതച്ച്‌ കിടന്നു.

103 days · dubai

കൊതു

കൊതു സുന്ദരനും സുമുഖനും മുസ്ലിം ലീഗ്ക്കാരനുമായിരുന്നു. ടൈപ്പിംഗ്‌ സെന്ററിലെ പണിതീന്നാൽ എഫ്‌.ബി യിലും വാട്ട്സാപ്പിലും കിട്ടുന്ന ലീഗ്‌ അനുകൂല പോസ്റ്റുകൾ ഇട്ട്‌ കൊതു തന്റെ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചു. ഹുട്ടിധർ കന്നടയെ ഇഷ്ടപെട്ടത്‌ പോലെ കൊതുവിന്റെ ഇഷ്ടഭാഷ ഹിന്ദിയായിരുന്നു.

കൊതു തന്റെ ഹിന്ദി പ്രാവീണ്യം തെളിയിച്ചിരുന്നത്‌ തൊട്ടടുത്ത റൂമിലെ ഹൈദ്രാബാദിയോട്‌ സംസാരിച്ചാണു.സംഭാഷണം എപ്പോഴും ഇങ്ങനെയായിരിക്കും.

കൊതു :അരെ ഭായി കൈസാ ഹെ?

ഭായ്‌: അച്ചാ ഹൈൻ ഓർ ആപ്പ്‌??

കൊതു : ടീക്ക്‌ ഹൈൻ ഷുക്രിയാ..

ഭായ്‌: ഗർപ്പെ സബ്‌?

കൊതു : ടീക്ക്‌ ഹൈൻ ഷുക്രിയാ..

ഇതിനപ്പുറം ഭായ്‌ എന്ത്‌ ചോദിച്ചാലും കൊതു തലയാട്ടൽ മോഡിലേക്ക്‌ പോവും, കൊതുവിന്റെ വെക്കാബുലറി തീർന്നു. ഇതറിയാവുന്ന ഭായ്‌ ഇവിടെ നിർത്തും.

ഉല്ലുക്കാ പട്ടെ എന്ന് വിളിച്ച പാകിസ്താനിയോടും കൊതു ഷുക്രിയ തന്നെയാണു പറഞ്ഞത്‌.

കൊതു ഇങ്ങനെ ജീവിച്ച്‌ പോവുമ്പോഴാണ് സഹമുറിയൻസ്‌ ആ കാര്യം മനസിലാക്കുന്നത്‌. കൊതുവിനു കരിംകണ്ണാണു. ആദ്യം നോട്ട്‌ ചെയ്തത്‌ ലങ്കോയാണു. പിന്നെ അങ്ങോട്ട്‌ കൊതു പറയുന്നതിന്റെ ഓപ്പോസിറ്റ്‌ ഫലിച്ചു തുടങ്ങിയപ്പോൾ ഔദ്യോഗികമായി ഉറപ്പിച്ചു.

കോപ്പി ബിസിനസ്സ്‌ നടത്തിയ ശഫീർക്കാനോട്‌ കൊതു “ഇങ്ങള കളി തന്നെ” എന്നു പറഞ്ഞതിന്റെ മൂന്നിന്റന്നു കോപ്പി ഷോപ്പ്‌ ഗുദാ ഗവാ ആയതോടെ കൊതുവിന്റെ നാവിനെ എല്ലാരും ഭയന്നു, കൊതുവാകട്ടെ അന്ത ഭയം ഇരിക്കട്ടും എന്ന മട്ടിൽ നടപ്പും തൊടങ്ങി.

ഞാൻ, പാരി, ലങ്കോ, മൊതലാളി, അൻസാഫ്‌ തുടങ്ങിയവരൊക്കെ കൊതുവിന്റെ സിദ്ധിയിൽ പണികിട്ടിയവരാണു. അച്ചി അതിനെ ഉപയോഗിച്ച്‌ നേട്ടമുണ്ടാക്കിയതായി 103ലെ രഹസ്യ രേഖകൾ പറയുന്നു.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത്പക്ഷം തൂത്ത്‌ വാരും എന്ന് കൊതു കമന്റിട്ടപ്പോൾ തന്നെ ഞങ്ങൾ ഇടത്‌ പരാജയം ഉറപ്പിച്ചിരുന്നു.

വാട്ട്സാപ്പിൽ അച്ചി ഉൾപ്പെടെ ഉള്ളവർ അത്‌ ശരി വെക്കുകയും ചെയ്തു. എന്തായാലും ഓന്റ പാർട്ടിയെ പോലെ മലബാറിനപ്പുറം ഒന്റ സിദ്ധിയും വർക്ക്‌ ചെയ്യാത്തോണ്ട്‌ ഒരു സീറ്റെങ്കിലും കിട്ടി😪.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിൽ കുറുന്തോട്ടിക്ക്‌ വാതം വന്നപോലെ , കൊതുവിനെ കൊതുവിന്റെ സിദ്ധി തിരിഞ്ഞു കൊത്തിയിട്ടുണ്ട്‌.

ഒരു ദിവസം കണ്ണാടി നോക്കി ‘ ഞാൻ ഇപ്പൊ കൊറച്ച്‌ മൊഞ്ച്‌ വെച്ചിട്ടുണ്ട്‌, തടിച്ചിട്ടും ഇണ്ട്‌ ‘ എന്നു സെൽഫടിച്ച കൊതു അന്നുച്ച മുതൽ വയറെളകി കെടന്നു. അഞ്ച്‌ കിലോ കുറയുകയും , കരുവാളിക്കുകയും ചെയ്ത കൊതുനോടു പാരി പറഞ്ഞു . ‘അശോകനും ക്ഷീണമാകാം’😬

NB:-കൊതുവിനു അങ്ങനെ പ്രത്യേകമായി എന്തെങ്കിലും കഴിവുണ്ടായിരുന്നില്ല. എന്തിനെയും ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച്‌ ആശ്വാസം കൊള്ളുന്ന  Psychological projection മാത്രമാണു പോസ്റ്റ്

103 days · dubai

അൽ പാരി

കൊന്നതെങ്ങിനോളം ഉയരം, മരുഭൂമിയിലെ മരുപ്പച്ച പോലെ അങ്ങിങ്ങായി മുഖത്ത്‌ താടി രോമങ്ങൾ ഫോണിലേക്ക്‌ തന്നെ നോക്കി കെടപ്പ്‌, ഈ സൈസ്‌ സാധനത്തെ നിങ്ങൾ 103 ൽ കണ്ടാൽ ഉറപ്പിക്കുക നിങ്ങളുടെ മുന്നിലുള്ളത്‌ പാരിയാണു.

ഒടുക്കത്തെ ഹൈറ്റായത്‌ കൊണ്ട്‌ പാരിക്കൊപ്പം സെൽഫി എടുക്കാൻ ഞങ്ങൾ മുതിരാറില്ല, കാരണം സെൽഫിയിൽ നമ്മൾ സി.സി.ടി.വിയിൽ കള്ളൻ കുടുങ്ങിയ പോലെയെ കിട്ടു. അത്‌ പോലെ പാരിയുടെ ഫുൾസൈസ്‌ ഫോട്ടൊയും അപൂർവമാണു (ക്യാമറയിൽ കൊള്ളണ്ടെന്നു😬)

103ലെ സിനിമാക്ലോപീടിയ അച്ചിയായിരുന്നെങ്കിലും മലയാളവും തമിഴും അപൂർവമായി ഹിന്ദിയും കാണുന്നതൊഴിച്ചാൽ ഇംഗ്ലീഷിൽ കാര്യമായി മൂപ്പിൽസ്‌ കൈവെക്കാറില്ലായൊരുന്നു. Iron man സിനിമക്ക്‌ അരപറക്കുംതളിക മാത്രം കൊടുത്ത അച്ചി വിശ്വപ്രസ്സിദ്ധ ചിത്രമായ അവതാറിനു ഓണറ റി മെൻഷൻ പോലും കൊടുത്തിട്ടില്ല, ടിയാനെ സംബന്ധിച്ചു അവതാർ വിയറ്റ്നാം കോളനിയുടെ കോപ്പി മാത്രമാണു കൊറച്ചതികം കാഷെറക്കിയ കോപ്പി.

അവിടെയാണു പാരി കടന്നുവരുന്നത്‌. പാരിക്ക്‌ ക്ലാസ്സും മാസ്സും ഒരു പോലെ ആസ്വദിച്ചു കാണാനറിയാമായിരുന്നു. കിം ഡൂക്കും ,കിംഗ്‌ കോംഗും പാരിയുടെ കണ്ണിൽ തുല്യമായിരുന്നു.

ഹോളീവുഡ്‌ കഴിഞ്ഞാൽ പാരിയുടെ അടുത്ത ലൈക്ക്‌ സ്പോർട്‌ സ്‌ ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം, കേരളാ ബ്ലാസ്റ്റേർസ്സ്‌ , അർജന്റീനാ യൂ സീ ദ ഐറണി ഡോണ്ട്‌ യു?😏

അങ്ങനെ 103ലെ മൂട്ടകൾക്ക്‌ കൂട്ട്‌ കിടക്കുമ്പോളാണ് നാട്ടിൽ പാരിക്ക്‌ പെണ്ണാലോചന തുടങ്ങുന്നത്‌. ബട്ട്‌ പാരിക്ക്‌ കണ്ടീഷൻസ്‌ ഉണ്ടായിരുന്നു.

1) കുട്ടിക്ക്‌ ഹോളിവുഡ്‌ സിനിമകളിൽ താൽപര്യവും, സബ്‌ ടൈറ്റിൽ ഇല്ലാതെ കാണാൻ കഴിവും വേണം

2) മാച്ച്‌ ഉള്ള ദിവസം തോളൊടു തോൾ ചേർന്ന് മാച്ച്‌ കാണാൻ തയ്യാറാവണം

നാട്ടിലെ കുട്ടികളിൽ പൊതുവെ കണ്ടുവരുന്ന ഗുണഗണങ്ങളായത്‌ കൊണ്ട്‌ പെണ്ണു കിട്ടാൻ വളരെ എളുപ്പമായിരുന്നില്ല എന്നു പ്രത്യെകം പറയേണ്ടതില്ലല്ലോ?.

പാരിയുടെ ആദ്യ പെണ്ണുകാണൽ ഏതാണ്ട് ഇങ്ങനെ ആയിരുന്നു

പാരി: കുട്ടി ടിവി കാണാലുണ്ടൊ ഐ മീൻ സിൽമ?

കുട്ടിയുടെ ഉപ്പ: പിന്നാ നമ്മള് പരസ്പരം സ്ത്രീധനം എല്ലം കാണലുണ്ട്‌

പാരി: അതല്ല ഹോളിവുഡ്‌ മൂവീസ്‌ മിഷൻ ഇംമ്പോസിബിൾ വൺ ടൂ ത്രീ, കണ്ടിട്ടുണ്ടോ അല്ലെങ്കിൽ ബ്രൂസ്‌ വിൽസിന്റെ ടോം ക്രൂയിസിന്റെ അതുമല്ലെങ്കിൽ ജോണി ഡപ്പിന്റെ വരുന്ന സിൽമകൾ ഒന്ന് വിടാതെ ഡോൺലൊഡ്‌ ചെയ്യാൻ തയ്യാറുണ്ടോ?

പെൺവീട്ടുകാർ വിളിക്കാമെന്ന് പറഞ്ഞു മടക്കി അയച്ചെങ്കിലും വിളിയൊന്നും കിട്ടിയില്ല,

ഒടുവിൽ കണ്ടീഷൻസ് ഓരോന്നായി കുറഞ്ഞു ഏതു പെണ്ണ് കിട്ടിയാലും കെട്ടാമെന്ന കണ്ടീഷൻ എത്തിയപ്പോൾ പാരിക്ക് പെണ്ണ് കിട്ടി.

കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോൾ ഒരു ദിവസം പുലർച്ചെ പാരിയുടെ കോൾ വന്നു ഉറക്കചട വിൽ ഫോൺ എടുത്ത എന്നോട് പാരി
“ഡാ Undisputed 2 വിലെ നായകൻറെ പേര് എന്നേനും.”

ഞാൻ: “സ്‌കോട്ട് ആഡ്കിൻസൻ” എന്തേനും ???

പാരി : “ഒന്നൂല്ല ഓള് പെറ്റു ആൺകുട്ടിയാണ് ”

പിന്നെ പോസ്റ്റ് ചെയ്ത ഒന്ന് രണ്ടു ഫോട്ടോകളിൽ പാരിയുടെ നെറ്റിക്ക് ഒരു ചെറിയ മുഴ ഉണ്ടായിരുന്നു . എന്തായാലും കുഞ്ഞന് പേരിട്ടത് അയ്മൻ എന്നാണു.( സ്കോട്ട് ആഡ്‌കിൻസ് പേര് നിർദേശിച്ചതിനു തലക്കിട്ടു അടിച്ചതാരാണെന്നു  ഇത്  വരെ പാരി പറഞ്ഞിട്ടില്ല ).

103 days · dubai

ലങ്കോ..i

103ലെ മിന്നും താരം ലങ്കോ തന്നെയായിരുന്നു. കട്ട താടിയും ഒത്ത തടിയും കാണാനും നല്ല ലുക്ക്‌ തന്നെയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന ഇമ്പ്രഷൻ പക്ഷെ വായി തൊറന്ന് എന്തെങ്കിലും പറയുന്ന വരെ മാത്രമെ ഉണ്ടാവു😬. നേരമിരുട്ടുബോൾ ഒടിയനെ പോലെ വരികയും പകൽ വെളിച്ചത്തിൽ കാണാതിരിക്കുകയും ചെയുന്ന ലങ്കോ അപൂർവമായി ഞങ്ങൾക്ക്‌ ദർശനം തന്നു. പിന്നെ ഒന്നു രണ്ടു മാസത്തെക്ക്‌ ചിരിക്കാൻ ആ ദർശനം തന്നെ ധാരളമായിരുന്നു.

നമ്മുടെ സോഷ്യൽ മീഡിയാ താരം കേശവൻ മാമന്റെ കൊറചൂടെ പ്രായം കൊറഞ്ഞ വേർഷനായിരുന്നു ലങ്കോ. വാട്ട്സാപ്പിലൂടെ കിട്ടുന്നത്‌ അപ്പാടെ ഷെയർ ചെയ്യുക എന്നതായിരുന്നില്ല ലങ്കോയുടെ രീതി, മറിച്ചു ഷെയർ ചെയത കാര്യങ്ങൾ നമ്മളെ നേരിട്ട്‌ കാണുംബോൾ ചർച്ച ചെയ്ത്‌ ചിരിപ്പിച്ച്‌ പണ്ടാരടക്കും. ഈസാനബി ഇറങ്ങിയ ക്ലിപ്പൊക്കെ അയച്ച്‌ ഖിയാമം ഇങ്ങെത്തി പോയി എന്ന നിലയിൽ ചർച്ച വെചവനാണു ടിയാൻ, പോരാത്തതിനു റജബ്‌ മാസം വരുന്നത്‌ ആദ്യം അറിയിച്ച്‌ സ്വർഗം ഉറപ്പിച്ചിറ്റുമുണ്ട്‌ Continue reading “ലങ്കോ..i”

103 days · dubai

അച്ചി മഹാത്മ്യം

തൊട്ടടുത്ത നാട്ടിലാണെകിലും അച്ചിയെ ഞാൻ പരിചയപ്പെടുന്നത് ദുബായിലെത്തിയ ശേഷമാണ് . അൻസാഫിനൊപ്പം റൂം ഹണ്ട് നടത്തുന്ന കാലത്താണ് അച്ചി അവതരിക്കുന്നത്. പേരിനെ പോലെ തന്നെ അച്ചി ശരിക്കും അച്ചിയാണ് 2 മക്കളുണ്ടെങ്കിലും കാണാൻ കുട്ടിയാണ്.മമ്മൂട്ടിയെ പോലെ age reversing ആണ് മൂപ്പർക്ക്.സദാ ‘പടച്ചോനെ പൈശക്കാരനാക്കിത്താ” എന്ന മന്ത്രമുരുവിടുന്ന അച്ചി ദീനിയാണെന്നു പ്രത്യേകം പറയണ്ടല്ലോ.

Continue reading “അച്ചി മഹാത്മ്യം”

Uncategorized

ആസാദിലെ മുനി !!

സ്വാതന്ത്ര്യത്തിൻറെയും തിരിച്ചറിവിന്റെയും കാലമായിരുന്നു ആസാദ്‌ ഹോസ്റ്റലിലേത്‌.
പട്ടാണി കടല മാത്രം വെക്കുന്ന മെസ്സ്‌ മുതൽ പഴകി ദ്രവിച്ച ഗോവണി വരെ അത്‌ അടയാളപ്പെടുത്തുന്നുണ്ട്‌.
മൂപ്പനും ഇജുവും ശ്രിയേഷും നൗഫലും ചെങ്ങോടനും അസോവും എല്ലാം ആ കാലത്തിന്റെ നിറങ്ങളാണു.
ഒത്തുതീർപ്പുകൾക്ക്‌ ഇക്യുലിബ്രിയം പോയിന്റ്‌ കണ്ടെത്തിയിരുന്ന രഞ്ജിയും ഫ്രാൻസിയും പ്രായോഗികത കൊണ്ട്‌ അമ്പരപ്പിച്ചവരാണ് .
അദ്ധ്യാപനത്തിൽ അത്ഭുതം തീർക്കാൻ ആസാദിൽ നിന്നു പോയ ഷമീറും പ്രവീണും അബ്ദുവും സംഭവങ്ങൾ തന്നെയാണു.
ആത്മീയവാദി ഹരിയും അരാജകവാദി ആസിഫും ആസാദിന്റെ സാമൂഹ്യ ഘടനയെ ബാലൻസ്‌ ചെയ്തവരാണു.
ഗോസിപ്പുകൾ ചികഞ്ഞെടുത്ത മറ്റുരണ്ട്‌ പേർ ഇന്നു ഐ ബി ഓഫീസർമാരാണ് .
എന്നാൽ എല്ലാവരുടെയും സർക്കിളുകളിൽ സർക്കസ്‌ കളിച്ച എറ്റവും നിറമുള്ള ഓർമ്മ മുനിയാണു.
മുനി ഞാൻ ആദ്യമായി അടുത്തിടപഴകുന്ന കോൺഗ്രസ്സുകാരനാണ് . മുനിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ “പട്ടം താണുപിള്ളെന്റെ കാലത്ത്‌ കോൺഗ്രസ്സ്‌ ആയോലാണു ഞമ്മള്ള ഫാമിലി, അതിനി എത്ര വല്യോൻ പറഞ്ഞാലും മാറൂല”.
കോളേജ് വിസിറ്റിനു രാഹുൽ ഗാന്ധി വന്നപ്പോ പെർമിഷൻ കിട്ടാത്തത്‌ കൊണ്ട്‌ കരഞ്ഞ മുനി ഞങ്ങൾക്ക്‌ ചിരിയാണു ഉണ്ടാക്കിയതെങ്കിലും അവന്റെ കമ്മിറ്റ്‌മന്റ്‌ ഞങ്ങൾ മനസിലാക്കിയത്‌ അന്നാണു.
എന്തിനും ഏതിനും മാമച്ചൻ എന്ന സുരാജ്‌ കതാപാത്രം പോലെ ആയിരുന്നു മുനി. ഹോസ്റ്റലിൽ ആർക്ക്‌ എന്തു വേണമെങ്കിലും മുനി ഉണ്ട്‌. പക്ഷേ ആദ്യ ചോദ്യം ഇതായിരിക്കും ” എന്നാ ഇജ്ജ്‌ ക്വട്ടേഷൻ തന്നാളാ”.എന്നു വെച്ചാൽ കൈക്കൂലി പാരിതോഷികം . അത്‌ ക്വട്ടേഷന്റെ പ്രാധാന്യം പോലെ ഇരിക്കും. അവിൽ മിൽക്കിൽ കുറഞ്ഞതൊന്നും മൂപ്പർ എട്ക്കാറില്ല.
നമ്മുടെ റൂമിലെ കട്ടിലിന്റെ കാലൊടിഞ്ഞു എന്ന് കരുതുക. നേരെ പോവുക മുനിയെ കാണുക ഡീൽ ഉറപ്പിക്കുക. പിന്നെ ടെൻഷൻ വേണ്ട കട്ടിൽ റൂമിലെത്തൊയിരിക്കും. പഴയത്‌ മുനി കൊണ്ടോവുകയും ചെയ്യും.
  1. കട്ടിൽ, അല്ലറച്ചില്ലറ മെക്കാനിസം തുടങ്ങിയവക്ക്‌ – അവിൽ മിൽക്ക്‌
  2. ഫാൻ ,റ്റ്യൂബ്‌ ലൈറ്റ്‌ എന്നിവക്ക്‌ – പൊറൊട്ടയും ബീഫും.
ഇതായിരുന്നു മുനിയുടെ അന്നത്തെ സർവ്വീസ്‌ റേറ്റ്‌.
ഇനി ആർക്കെങ്കിലും അസുഖം വന്നെന്നു കരുതുക സഹായത്തിനു മുനി ഉണ്ട്‌. അത്‌ ഫ്രീ സർവ്വീസ്‌ ആണു. എത്ര വല്യ ക്യൂവും മുനി പോയാൽ മാറും. നീളൻ ക്യൂകൾക്ക്‌ അന്തകനാവാൻ ജനിച്ചവനായിരുന്നു മുനി.
ഒരു സംഭവം പറയാം.
ഒരിക്കൽ ഒരു പനി സീസണിൽ ഹോസ്റ്റലിലെ ഒരുത്തനെ മുനി ചുങ്കം റെഡ്‌ ക്രസ്ന്റിൽ കൊണ്ട്‌ പോയ കഥ ആസാദിലെ പാണന്മാർ ഇന്നും പാടി നടക്കുന്നുണ്ട്‌. പൂരത്തിനുള്ള ആളുകൾ നിക്കുന്ന ഹോസ്പിറ്റലിൽ മുനി നേരെ ഓപ്പിയിലെക്ക്‌ ചെന്നു
നേഴ്സ്‌ : പേരു
മുനി: ഷബീർ
നേഴ്സ്‌: വയസ്‌
മുനി:22
നേഴ്സ്‌ : സ്തലം
മുനി : ലക്ഷ്വദ്വീപ്‌!!!!!
നേഴ്സ്സ്‌ ഫ്ലാറ്റ്‌ . പിന്നെ മുനി കത്തികയറി കോളേജിൽ പഠിക്കാൻ വന്നിട്ട്‌ ഒരാഴ്ചയെ ആയുള്ളു കാലാവസ്ത പിടിചില്ല എന്നൊക്കെ . ആബാല വൃദ്‌ധം ജനവും വഴി മാറി മുനിയും ചെങ്ങായിയും ഡോക്റ്ററെ കണ്ടു.
മുനിയേ കുറിച്ചുള്ള മറ്റൊരു ഓർമ്മ ചക്ക മോഷണവുമായി ബന്ധപെട്ടാണു.
ഹോസ്റ്റലിനോട്‌ ചേർന്ന പറംബിൽ കുറെ ചക്ക ,സ്വന്തം വീട്ടിൽ നിന്ന് ചക്ക തിന്നാത്തവർക്ക്‌ പോലും ചക്ക തിന്നാൻ കൊതി. എല്ലാരും ചേർന്ന് മുനിയെ ശരണം പ്രാപിക്കുന്നു മണിക്കൂർ തികയും മുൻപ്‌ ഹോസ്റ്റലിൽ ചക്ക. ആസ്വദിച്ച്‌ തിന്നുമ്പോളാണ് വാർഡൻ അത്‌ വഴി കടന്നു പോയത്‌. ” മുനിയെ ചക്ക പറിക്കുമ്പോ ചോദിച്ചിട്ട് പറിക്കണം കേട്ടാ” എന്ന  ഉപദേശവും . “ചോയിച്ച്ക്ക് സാർ മുനി മറുപടി പറഞ്ഞു തിരിഞ്ഞു നടക്കുന്ന വാർഡനെ നോക്കി മുനി മൊഴിഞ്ഞു പക്ഷെ ഓറു കേട്ട്ക്കോന്നു അറീല!!!.
ആസാദിലുള്ളവരുടെ ജീവിതത്തിനു നിറം നൽകിയ മുനി ഇപ്പോ  PSC സെന്റർ നടത്തി ഒരുപാട്‌ പേരുടെ സ്വപ്നങ്ങൾക്ക്‌ നിറം നൽകുന്നു.
മുനി നീ ഇല്ലായിരുന്നെങ്കിൽ ആസാദ്‌ എത്രമാത്രം മടുപ്പുണ്ടാക്കിയേനേ???
Uncategorized

​ഒരു പേരില്‍ എന്തിരിക്കുന്നു?????

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ച മഹാന് മാപ്പ്, വിശ്വാസം പോലെ തന്നെ പേരിലാണ് എല്ലാം. വീട്ടുകാരിട്ട സ്റ്റൈലന്‍ പേരിലല്ല പലരെയും ക്രൈസ്റ്റ് അടയാളപ്പെടുത്തിയത്. ഉദാഹരണം Rijin unni . facebook വന്നതിനു ശേഷമാണ് പലരും അറിയുന്നത് ഉണ്ണിയുടെ ശരിയായ പേര് റിജിൻ എന്നാണെന്ന്, അതിനു മുന്‍പ് ഉണ്ണി വെറും ഉണ്ണി ആയിരുന്നു പിന്നീട്  Unni mokeri കോളേജില്‍ ജൂനിയര്‍ ആയിവന്നപ്പോൾ റിജിൻ വല്യുണ്ണിയും ഉണ്ണി ചെറിയുണ്ണിയും ആയി. ഭാഗ്യത്തിന് പിന്നെ ഉണ്ണികള്‍ ഉണ്ടായില്ല ഇല്ലെങ്കില്‍ അവന്‍ തീരെ ചെറിയുണ്ണിയോ കൊച്ചുണ്ണിയോ ആയേനെ.
അന്ന് കൂട്ടത്തിലെ ഏക സത്യക്രിസ്ത്യാനി ആയിരുന്ന noel lancy അച്ചായാന്‍ ആയിരുന്നു. ആരാധന മൂത്ത് മൂപരെ കൊണ്ട് കവിതഎഴുതിയ എന്നെ തല്ലി മേലാല്‍ കവിത എഴുതില്ലാന്നു സത്യം ചെയ്യിച്ച് വിട്ടു . ഇല്ലെങ്കില്‍ ഒരു കേന്ദ്ര സാഹിത്യ അവാര്‍ഡ് ഞാന്‍ ഒപ്പിച്ചേനെ ..
കവിയുടെ കാര്യം പോട്ടെ എന്നിലെ ഗായകന്‍ മരിക്കാൻ കാരണവും ഒരു പേരാണ്. അന്ന് കോളേജില്‍ കാന്തന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട Sreekanth Variyayilനെ നോക്കി “കാന്താ ഞാനും വരാ” എന്ന പാട്ട് പാടിയതിന് കൂമ്പിനിട്ടു കുത്തി ഗായകനെ കൊന്നു.
എന്ത് പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയിരുന്ന അന്നത്തെ ഒരു നേതാവിന് യുക്തിവാദികള്‍ ഇട്ട പേര് ആണ്ടവന്‍ എന്നായിരുന്നു ,ഇദ്ദേഹം തന്നെ മുരുകന്‍ എന്നും അറിയപ്പെട്ടിരുന്നു.
ഒരുപാട് സീനിയര്‍ ആയിരുന്നെങ്കിലും രൂപം കൊണ്ട്  കുഞ്ഞന്‍ ആയ ഒരാള്‍ ഉണ്ടായിരുന്നു. രൂപം കൊണ്ട് തന്നെ തടിയന്‍ ആയവരും =D
 എന്ത് കണ്ടിട്ടാണ് എന്നറിയില്ല കപ്പ കുഞ്ചനും കോളേജില്‍ നിറ സാന്നിധ്യമായിരുന്നു.
പൊന്തന്‍മാടയിലെ മമ്മൂട്ടി ലുക്ക് ആയിരുന്നെങ്കിലും മായാവി, പോത്തന്‍ വാവ എന്ന് മാത്രം വിളിക്കപ്പെട്ടവനെ ഓര്‍ക്കുന്നുണ്ടോ comrades !!!!
അരിമ്പാറ പോലുംമില്ലാത്തവന്‍ വട്ടപ്പാറ ആയപ്പോള്‍ നത്തായും ചിലര്‍ ഉണ്ടായിരുന്നു.
ഉണ്ണികളെ പോലെ പല്ലന്‍ എന്ന പേരില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു  ബട്ട്‌ compitation പിടിക്കാത്തത് കൊണ്ട് ഒരു പല്ലന്‍ ഇഞ്ചി നട്ട് ഇഞ്ചി ആയി.debating christ പുസ്തകം പ്രസിദ്ധികരിച്ച Sumesh Kattil ഞങ്ങള്‍ക്ക് കാട്ടിലേട്ടന്‍ ആയിരുന്നു.
എന്തിനും ഏതിനും തട്ടികയറന്ന Riju Kariyad തട്ടാനും…
കാക്ക അല്ലാതിരുന്നിട്ടും കാക്ക എന്ന് പേര് വീണവന്‍ കോളേജില്‍ പറന്നു നടന്നു. ഊസുവും മമ്മാലിയും അതെ category ആയിരുന്നു.
വീട്ടുപേരാണോ അതോ സ്ഥലപ്പേരോ Jithinraj Raj കല്ലികണ്ടി ആയിരുന്നു. ഞാനും സ്ഥലപേരിനാൽ തന്നെ വിളിക്കപ്പെട്ടു.
വായിച്ചു മെന്റല്‍ ആയോ എങ്കില്‍ അറിയുക കോളേജില്‍ മെന്റല്‍ ബേണുവും ഉണ്ടായിരുന്നു…
പൌഡര്‍ പ്രിയം കൊണ്ട് പൌഡര്‍ ആയവനെ മറന്നോ?
ആണായിട്ടും Sruthin Maroli ശ്രുതി ആയിരുന്നു.
പെണ്‍കുട്ടികളിലും ഉണ്ടായിരുന്നു വട്ടപേരുകള്‍ Nidhisha Vattoli മാളുആയിരുന്നു.
മോഹന്‍ലാലിനെ ആരാധിച്ചിരുന്ന Muneer Comrade അന്ന് സാഗര്‍ ഏലിയാസ് ജാക്കി എന്ന് സ്വയം വിളിച്ചു.
 രാഷ്ട്രീയക്കാർക്ക്‌ 3 അക്ഷര പേരു ഭാഗ്യമായത്‌ കൊണ്ടാണോ എന്നറിയില്ല M.K.Riju വെറും  MKR ആയിരുന്നു P.K.Bijoyവെറും PKB യും.
എന്നാല്‍ ക്ലാസിക് ഇതൊന്നും അല്ല താഴെ ഇട്ട ഫോടോയിലെതാണ്. അന്നത്തെ പല്ലരുടെയും ഫോണില്‍ Aboobacker Kaithal നമ്പര്‍ സേവ് ചെയ്തു കൊടുത്തത് ഇങ്ങനെയാണ്