Uncategorized

സി.സി.ടി.വി

ഗുണ്ടയൊന്നിന് മൂന്നു പൊറോട്ടയും അരകറിയും എന്ന ലേബലും , റേഷനും വെച്ചിട്ടും മെസ്സിൽ അവസാനം എത്തുന്ന ബോയ്സിന് അരഗ്ലാസ്സ് വെള്ളം മാത്രം കിട്ടിത്തുടങ്ങിയപ്പോളാണ് ആറിൽ സി.സി.ടി.വി വെക്കാൻ ഉവൈശ് മോൻ തീരുമാനിക്കുന്നത്. പേരിലും വിസയിലും എൻജിനിയർ ആണെങ്കിലും ചൊമര് തുളക്കൽ മാത്രം അറിയാവുന്ന കോഴി അതിനെ സ്വാഗതം ചെയ്തു. പഴേത് കമ്പനിയിൽ നിന്ന് ഓസിനൊപ്പിക്കാം എന്ന ഉറപ്പും കിട്ടി. വയറിങ് ചെയ്തു കണക്ട് ചെയ്യാൻ നോക്കുമ്പോൾ ചെറിയ ഒരു പ്രശ്നം ക്യാമറ ഡമ്മിയായിരുന്നു🙄. “നോക്കിയിട്ട് എടുക്കണ്ടെ നായിയെ “എന്ന തെറിവിളികൾക്കൊടുവിൽ കോഴി ആ സത്യം വെളിപ്പെടുത്തി താൻ എൻജിനിയർ അല്ല കമ്പനി ക്വട്ടാ തികയ്ക്കാൻ എടുത്ത ഡമ്മി മാത്രമാണെന്നും , തനിക്ക് പണിയറിയില്ലെങ്കിലും കമ്പനി തന്നെ കൊണ്ട് പട്ടിയെ പോലെ പണിയെടുപ്പിക്കുകയാണെന്നും കോഴി അറിയിച്ചു. തെറി വിളിച്ചവന്മാർ പോലും കരയും എന്ന അവസ്ഥ എത്തിയപ്പോൾ കോഴി നൈസ് ആയി സ്കൂട്ടാവുകയും പുതിയ ക്യാമറയുമായി എത്തുകയും ചെയ്തു. എന്തായാലും ക്യാമറ വെച്ചു . അത് മൊബൈലിൽ ഷെയർ ചെയ്ത് ആരാണാ സാമ ദ്രോഹി എന്നറിയാൻ കണ്ണിലെണ്ണ/ സോറി ക്യാമറയിൽ മെമ്മറിയിട്ട് കാത്തിരുന്നു. കുറ്റാരോപിതരെല്ലാം നിരപരാധികളാണെന്ന് തെളിഞ്ഞപ്പോൾ കുടുങ്ങിയത് 2 അയ്യോ പാവം കേസുകളാണ് 😰.

അതിലൊരു ഇച്ചാന്റെ പോളിംഗ് കണ്ട് ഉവൈസ് പറഞ്ഞു മ്യാരകം ,🙄എന്തായാലും മെസ്സ് അടിച്ചു പിരിഞ്ഞെന്ന് പറഞ്ഞാ മതിയല്ലോ.

ഉവൈസ് മോൻ വേറെ മെസ് തുടങ്ങിയെങ്കിലും സിസിടിവി ആറിൽ തുടർന്നൂ. കോഴിയും ശിഷ്യൻ കുഞ്ഞിക്കോഴിയും പലതവണ കുടുങ്ങി . ഒടുവിൽ കോഴി നാട്ടിൽ പോവുമ്പോൾ പാക്കാക്കി കൊണ്ട് പോവുകയാണുണ്ടായത് . 😊

Uncategorized

ആസാദിലെ മുനി !!

സ്വാതന്ത്ര്യത്തിൻറെയും തിരിച്ചറിവിന്റെയും കാലമായിരുന്നു ആസാദ്‌ ഹോസ്റ്റലിലേത്‌.
പട്ടാണി കടല മാത്രം വെക്കുന്ന മെസ്സ്‌ മുതൽ പഴകി ദ്രവിച്ച ഗോവണി വരെ അത്‌ അടയാളപ്പെടുത്തുന്നുണ്ട്‌.
മൂപ്പനും ഇജുവും ശ്രിയേഷും നൗഫലും ചെങ്ങോടനും അസോവും എല്ലാം ആ കാലത്തിന്റെ നിറങ്ങളാണു.
ഒത്തുതീർപ്പുകൾക്ക്‌ ഇക്യുലിബ്രിയം പോയിന്റ്‌ കണ്ടെത്തിയിരുന്ന രഞ്ജിയും ഫ്രാൻസിയും പ്രായോഗികത കൊണ്ട്‌ അമ്പരപ്പിച്ചവരാണ് .
അദ്ധ്യാപനത്തിൽ അത്ഭുതം തീർക്കാൻ ആസാദിൽ നിന്നു പോയ ഷമീറും പ്രവീണും അബ്ദുവും സംഭവങ്ങൾ തന്നെയാണു.
ആത്മീയവാദി ഹരിയും അരാജകവാദി ആസിഫും ആസാദിന്റെ സാമൂഹ്യ ഘടനയെ ബാലൻസ്‌ ചെയ്തവരാണു.
ഗോസിപ്പുകൾ ചികഞ്ഞെടുത്ത മറ്റുരണ്ട്‌ പേർ ഇന്നു ഐ ബി ഓഫീസർമാരാണ് .
എന്നാൽ എല്ലാവരുടെയും സർക്കിളുകളിൽ സർക്കസ്‌ കളിച്ച എറ്റവും നിറമുള്ള ഓർമ്മ മുനിയാണു.
മുനി ഞാൻ ആദ്യമായി അടുത്തിടപഴകുന്ന കോൺഗ്രസ്സുകാരനാണ് . മുനിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ “പട്ടം താണുപിള്ളെന്റെ കാലത്ത്‌ കോൺഗ്രസ്സ്‌ ആയോലാണു ഞമ്മള്ള ഫാമിലി, അതിനി എത്ര വല്യോൻ പറഞ്ഞാലും മാറൂല”.
കോളേജ് വിസിറ്റിനു രാഹുൽ ഗാന്ധി വന്നപ്പോ പെർമിഷൻ കിട്ടാത്തത്‌ കൊണ്ട്‌ കരഞ്ഞ മുനി ഞങ്ങൾക്ക്‌ ചിരിയാണു ഉണ്ടാക്കിയതെങ്കിലും അവന്റെ കമ്മിറ്റ്‌മന്റ്‌ ഞങ്ങൾ മനസിലാക്കിയത്‌ അന്നാണു.
എന്തിനും ഏതിനും മാമച്ചൻ എന്ന സുരാജ്‌ കതാപാത്രം പോലെ ആയിരുന്നു മുനി. ഹോസ്റ്റലിൽ ആർക്ക്‌ എന്തു വേണമെങ്കിലും മുനി ഉണ്ട്‌. പക്ഷേ ആദ്യ ചോദ്യം ഇതായിരിക്കും ” എന്നാ ഇജ്ജ്‌ ക്വട്ടേഷൻ തന്നാളാ”.എന്നു വെച്ചാൽ കൈക്കൂലി പാരിതോഷികം . അത്‌ ക്വട്ടേഷന്റെ പ്രാധാന്യം പോലെ ഇരിക്കും. അവിൽ മിൽക്കിൽ കുറഞ്ഞതൊന്നും മൂപ്പർ എട്ക്കാറില്ല.
നമ്മുടെ റൂമിലെ കട്ടിലിന്റെ കാലൊടിഞ്ഞു എന്ന് കരുതുക. നേരെ പോവുക മുനിയെ കാണുക ഡീൽ ഉറപ്പിക്കുക. പിന്നെ ടെൻഷൻ വേണ്ട കട്ടിൽ റൂമിലെത്തൊയിരിക്കും. പഴയത്‌ മുനി കൊണ്ടോവുകയും ചെയ്യും.
  1. കട്ടിൽ, അല്ലറച്ചില്ലറ മെക്കാനിസം തുടങ്ങിയവക്ക്‌ – അവിൽ മിൽക്ക്‌
  2. ഫാൻ ,റ്റ്യൂബ്‌ ലൈറ്റ്‌ എന്നിവക്ക്‌ – പൊറൊട്ടയും ബീഫും.
ഇതായിരുന്നു മുനിയുടെ അന്നത്തെ സർവ്വീസ്‌ റേറ്റ്‌.
ഇനി ആർക്കെങ്കിലും അസുഖം വന്നെന്നു കരുതുക സഹായത്തിനു മുനി ഉണ്ട്‌. അത്‌ ഫ്രീ സർവ്വീസ്‌ ആണു. എത്ര വല്യ ക്യൂവും മുനി പോയാൽ മാറും. നീളൻ ക്യൂകൾക്ക്‌ അന്തകനാവാൻ ജനിച്ചവനായിരുന്നു മുനി.
ഒരു സംഭവം പറയാം.
ഒരിക്കൽ ഒരു പനി സീസണിൽ ഹോസ്റ്റലിലെ ഒരുത്തനെ മുനി ചുങ്കം റെഡ്‌ ക്രസ്ന്റിൽ കൊണ്ട്‌ പോയ കഥ ആസാദിലെ പാണന്മാർ ഇന്നും പാടി നടക്കുന്നുണ്ട്‌. പൂരത്തിനുള്ള ആളുകൾ നിക്കുന്ന ഹോസ്പിറ്റലിൽ മുനി നേരെ ഓപ്പിയിലെക്ക്‌ ചെന്നു
നേഴ്സ്‌ : പേരു
മുനി: ഷബീർ
നേഴ്സ്‌: വയസ്‌
മുനി:22
നേഴ്സ്‌ : സ്തലം
മുനി : ലക്ഷ്വദ്വീപ്‌!!!!!
നേഴ്സ്സ്‌ ഫ്ലാറ്റ്‌ . പിന്നെ മുനി കത്തികയറി കോളേജിൽ പഠിക്കാൻ വന്നിട്ട്‌ ഒരാഴ്ചയെ ആയുള്ളു കാലാവസ്ത പിടിചില്ല എന്നൊക്കെ . ആബാല വൃദ്‌ധം ജനവും വഴി മാറി മുനിയും ചെങ്ങായിയും ഡോക്റ്ററെ കണ്ടു.
മുനിയേ കുറിച്ചുള്ള മറ്റൊരു ഓർമ്മ ചക്ക മോഷണവുമായി ബന്ധപെട്ടാണു.
ഹോസ്റ്റലിനോട്‌ ചേർന്ന പറംബിൽ കുറെ ചക്ക ,സ്വന്തം വീട്ടിൽ നിന്ന് ചക്ക തിന്നാത്തവർക്ക്‌ പോലും ചക്ക തിന്നാൻ കൊതി. എല്ലാരും ചേർന്ന് മുനിയെ ശരണം പ്രാപിക്കുന്നു മണിക്കൂർ തികയും മുൻപ്‌ ഹോസ്റ്റലിൽ ചക്ക. ആസ്വദിച്ച്‌ തിന്നുമ്പോളാണ് വാർഡൻ അത്‌ വഴി കടന്നു പോയത്‌. ” മുനിയെ ചക്ക പറിക്കുമ്പോ ചോദിച്ചിട്ട് പറിക്കണം കേട്ടാ” എന്ന  ഉപദേശവും . “ചോയിച്ച്ക്ക് സാർ മുനി മറുപടി പറഞ്ഞു തിരിഞ്ഞു നടക്കുന്ന വാർഡനെ നോക്കി മുനി മൊഴിഞ്ഞു പക്ഷെ ഓറു കേട്ട്ക്കോന്നു അറീല!!!.
ആസാദിലുള്ളവരുടെ ജീവിതത്തിനു നിറം നൽകിയ മുനി ഇപ്പോ  PSC സെന്റർ നടത്തി ഒരുപാട്‌ പേരുടെ സ്വപ്നങ്ങൾക്ക്‌ നിറം നൽകുന്നു.
മുനി നീ ഇല്ലായിരുന്നെങ്കിൽ ആസാദ്‌ എത്രമാത്രം മടുപ്പുണ്ടാക്കിയേനേ???
Uncategorized

​ഒരു പേരില്‍ എന്തിരിക്കുന്നു?????

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ച മഹാന് മാപ്പ്, വിശ്വാസം പോലെ തന്നെ പേരിലാണ് എല്ലാം. വീട്ടുകാരിട്ട സ്റ്റൈലന്‍ പേരിലല്ല പലരെയും ക്രൈസ്റ്റ് അടയാളപ്പെടുത്തിയത്. ഉദാഹരണം Rijin unni . facebook വന്നതിനു ശേഷമാണ് പലരും അറിയുന്നത് ഉണ്ണിയുടെ ശരിയായ പേര് റിജിൻ എന്നാണെന്ന്, അതിനു മുന്‍പ് ഉണ്ണി വെറും ഉണ്ണി ആയിരുന്നു പിന്നീട്  Unni mokeri കോളേജില്‍ ജൂനിയര്‍ ആയിവന്നപ്പോൾ റിജിൻ വല്യുണ്ണിയും ഉണ്ണി ചെറിയുണ്ണിയും ആയി. ഭാഗ്യത്തിന് പിന്നെ ഉണ്ണികള്‍ ഉണ്ടായില്ല ഇല്ലെങ്കില്‍ അവന്‍ തീരെ ചെറിയുണ്ണിയോ കൊച്ചുണ്ണിയോ ആയേനെ.
അന്ന് കൂട്ടത്തിലെ ഏക സത്യക്രിസ്ത്യാനി ആയിരുന്ന noel lancy അച്ചായാന്‍ ആയിരുന്നു. ആരാധന മൂത്ത് മൂപരെ കൊണ്ട് കവിതഎഴുതിയ എന്നെ തല്ലി മേലാല്‍ കവിത എഴുതില്ലാന്നു സത്യം ചെയ്യിച്ച് വിട്ടു . ഇല്ലെങ്കില്‍ ഒരു കേന്ദ്ര സാഹിത്യ അവാര്‍ഡ് ഞാന്‍ ഒപ്പിച്ചേനെ ..
കവിയുടെ കാര്യം പോട്ടെ എന്നിലെ ഗായകന്‍ മരിക്കാൻ കാരണവും ഒരു പേരാണ്. അന്ന് കോളേജില്‍ കാന്തന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട Sreekanth Variyayilനെ നോക്കി “കാന്താ ഞാനും വരാ” എന്ന പാട്ട് പാടിയതിന് കൂമ്പിനിട്ടു കുത്തി ഗായകനെ കൊന്നു.
എന്ത് പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയിരുന്ന അന്നത്തെ ഒരു നേതാവിന് യുക്തിവാദികള്‍ ഇട്ട പേര് ആണ്ടവന്‍ എന്നായിരുന്നു ,ഇദ്ദേഹം തന്നെ മുരുകന്‍ എന്നും അറിയപ്പെട്ടിരുന്നു.
ഒരുപാട് സീനിയര്‍ ആയിരുന്നെങ്കിലും രൂപം കൊണ്ട്  കുഞ്ഞന്‍ ആയ ഒരാള്‍ ഉണ്ടായിരുന്നു. രൂപം കൊണ്ട് തന്നെ തടിയന്‍ ആയവരും =D
 എന്ത് കണ്ടിട്ടാണ് എന്നറിയില്ല കപ്പ കുഞ്ചനും കോളേജില്‍ നിറ സാന്നിധ്യമായിരുന്നു.
പൊന്തന്‍മാടയിലെ മമ്മൂട്ടി ലുക്ക് ആയിരുന്നെങ്കിലും മായാവി, പോത്തന്‍ വാവ എന്ന് മാത്രം വിളിക്കപ്പെട്ടവനെ ഓര്‍ക്കുന്നുണ്ടോ comrades !!!!
അരിമ്പാറ പോലുംമില്ലാത്തവന്‍ വട്ടപ്പാറ ആയപ്പോള്‍ നത്തായും ചിലര്‍ ഉണ്ടായിരുന്നു.
ഉണ്ണികളെ പോലെ പല്ലന്‍ എന്ന പേരില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു  ബട്ട്‌ compitation പിടിക്കാത്തത് കൊണ്ട് ഒരു പല്ലന്‍ ഇഞ്ചി നട്ട് ഇഞ്ചി ആയി.debating christ പുസ്തകം പ്രസിദ്ധികരിച്ച Sumesh Kattil ഞങ്ങള്‍ക്ക് കാട്ടിലേട്ടന്‍ ആയിരുന്നു.
എന്തിനും ഏതിനും തട്ടികയറന്ന Riju Kariyad തട്ടാനും…
കാക്ക അല്ലാതിരുന്നിട്ടും കാക്ക എന്ന് പേര് വീണവന്‍ കോളേജില്‍ പറന്നു നടന്നു. ഊസുവും മമ്മാലിയും അതെ category ആയിരുന്നു.
വീട്ടുപേരാണോ അതോ സ്ഥലപ്പേരോ Jithinraj Raj കല്ലികണ്ടി ആയിരുന്നു. ഞാനും സ്ഥലപേരിനാൽ തന്നെ വിളിക്കപ്പെട്ടു.
വായിച്ചു മെന്റല്‍ ആയോ എങ്കില്‍ അറിയുക കോളേജില്‍ മെന്റല്‍ ബേണുവും ഉണ്ടായിരുന്നു…
പൌഡര്‍ പ്രിയം കൊണ്ട് പൌഡര്‍ ആയവനെ മറന്നോ?
ആണായിട്ടും Sruthin Maroli ശ്രുതി ആയിരുന്നു.
പെണ്‍കുട്ടികളിലും ഉണ്ടായിരുന്നു വട്ടപേരുകള്‍ Nidhisha Vattoli മാളുആയിരുന്നു.
മോഹന്‍ലാലിനെ ആരാധിച്ചിരുന്ന Muneer Comrade അന്ന് സാഗര്‍ ഏലിയാസ് ജാക്കി എന്ന് സ്വയം വിളിച്ചു.
 രാഷ്ട്രീയക്കാർക്ക്‌ 3 അക്ഷര പേരു ഭാഗ്യമായത്‌ കൊണ്ടാണോ എന്നറിയില്ല M.K.Riju വെറും  MKR ആയിരുന്നു P.K.Bijoyവെറും PKB യും.
എന്നാല്‍ ക്ലാസിക് ഇതൊന്നും അല്ല താഴെ ഇട്ട ഫോടോയിലെതാണ്. അന്നത്തെ പല്ലരുടെയും ഫോണില്‍ Aboobacker Kaithal നമ്പര്‍ സേവ് ചെയ്തു കൊടുത്തത് ഇങ്ങനെയാണ്