103 days · dubai

റൂം നം:103

പ്രവാസം ആരംഭിച്ചു 6 മാസം കഴിഞ്ഞപ്പോഴാണു ഞാനും ചങ്ക്‌ അൻസാഫും ആ സത്യം മനസിലാക്കുന്നത്‌. നമ്മള റൂമത്ര പോര. കാര്യം ഡ്യൂട്ടി കഴിഞ്ഞു വന്നു കെടന്നുറങ്ങാൻ മാത്രമുള്ളതാണെങ്കിലും എന്തൊ നമ്മക്കിത് ഇത്‌ പോരാ എന്നൊരു തോന്നൽ. വരുമാനത്തിനൊപ്പം ആവശ്യങ്ങളും വർദ്ധിക്കുമെന്ന സാംബത്തീക തത്വശാസ്ത്രം ആവശ്യത്തിനു ബോധത്തിൽ കയറൂലല്ലൊ😏.demand curve തീയ്യറിയും, substitution effectum എല്ലാം പഠിച്ചിട്ടും ബോയ്സ്‌ പ്രലോഭനങ്ങളിൽ വീണു പോയി😪. പ്രധാന കാരണം ബാത്ത്‌റൂമായിരുന്നു. കൈ നിവർത്താൻ പറ്റാത്ത അത്രയും ചെറുതായിരുന്നു നമ്മള ബാത്ത്‌റൂം.

അങ്ങനെയാണു റൂംഹണ്ട്‌ ഞങ്ങൾ ആരംഭിക്കുന്നത് . പരതി പരതിനമ്മക്ക് ഒരു കിടിലം റൂം കിട്ടി . വിശാലമായ ബാത്ത്‌റൂം കണ്ട്‌ അൻസാഫും ഞാനും രണ്ടാമതൊന്നാലോചിക്കാതെ അച്ചി എന്ന റൂം മാനേജർക്ക്‌ അഡ്വാൻസ്‌ കൊടുത്തു. ബട്ട്‌ ബോയ്സ്‌ പണി കിട്ടിയത്‌ പാലും വെള്ളത്തിൽ അല്ല പശുവിൻ നെയ്യിൽ ആണെന്ന കാര്യം നമ്മൾ അപ്പോൾ അറിഞ്ഞിരുന്നില്ല😟.

മേലയും താഴുമായി ഞാനും അൻസഫും പൊറുതി ആരംഭിച്ചപ്പൊഴാണു ഞങ്ങളാ കൈപ്പേറിയ സത്യം മനസിലാക്കുന്നത്‌. ഫുട്ബോൾ കളിക്കാൻ സ്ഥലമുള്ള നമ്മള ബാത്ത്രൂമിനു അവകാശികൾ 22 ആണെന്നു🙄.അതായത്‌ രാവിലെ കക്കൂസിൽ പോവണമെങ്കിൽ പോലും ക്യൂ നിക്കണം എന്നു.

പോരാത്തതിനു പല മോഡൽ ആൾക്കാരും 😬. ഇന്നും പേരറിയാത്ത ഒരു കാസർഗോടുകാരൻ പിശാശാണ് ഏറ്റവും വിറ്റ്‌. മൂപിൽസ്‌ മൊബെയിലും കൊണ്ടണു കയറുക. സമയം മൂപ്പർക്കൊരു പ്രശനമല്ല, പുകച്ചു പുറത്ത്‌ ചാടിക്കാൻ നമ്മൾ വൈഫൈ ഓഫ്‌ ആക്കണം .

പക്ഷെ ആ റൂമിൽ നിന്നണു ഞങ്ങൾ അതിജീവനം പടിച്ചത്. ആ റൂമിൽ നിന്നാണു സ്വപ്നങൾ നെയ്തത്‌. ജീവിതത്തിലെ നിറമുള്ള കലർപ്പില്ലാത്ത മനുഷ്യരെ കണ്ടതു. അച്ചി, മൊതലാളി, പാരി,രാവൂത്തർ, ഹുട്ടിധർ, ലങ്കോ, കരിംകണ്ണൻ, പ്യാരി, സഫീർക്കാ കം ദിനേശേട്ടൻ😆(അതൊരു വല്യ കഥ യാ) . പിന്നെ ആറ്റം ബോംബാവനും ആട്ടുംകാട്ടമാവുനും കെൽപ്പുള്ള അൽ നൗശി .

(തുടരുമായിരിക്കും🤔)

Uncategorized

ആസാദിലെ മുനി !!

സ്വാതന്ത്ര്യത്തിൻറെയും തിരിച്ചറിവിന്റെയും കാലമായിരുന്നു ആസാദ്‌ ഹോസ്റ്റലിലേത്‌.
പട്ടാണി കടല മാത്രം വെക്കുന്ന മെസ്സ്‌ മുതൽ പഴകി ദ്രവിച്ച ഗോവണി വരെ അത്‌ അടയാളപ്പെടുത്തുന്നുണ്ട്‌.
മൂപ്പനും ഇജുവും ശ്രിയേഷും നൗഫലും ചെങ്ങോടനും അസോവും എല്ലാം ആ കാലത്തിന്റെ നിറങ്ങളാണു.
ഒത്തുതീർപ്പുകൾക്ക്‌ ഇക്യുലിബ്രിയം പോയിന്റ്‌ കണ്ടെത്തിയിരുന്ന രഞ്ജിയും ഫ്രാൻസിയും പ്രായോഗികത കൊണ്ട്‌ അമ്പരപ്പിച്ചവരാണ് .
അദ്ധ്യാപനത്തിൽ അത്ഭുതം തീർക്കാൻ ആസാദിൽ നിന്നു പോയ ഷമീറും പ്രവീണും അബ്ദുവും സംഭവങ്ങൾ തന്നെയാണു.
ആത്മീയവാദി ഹരിയും അരാജകവാദി ആസിഫും ആസാദിന്റെ സാമൂഹ്യ ഘടനയെ ബാലൻസ്‌ ചെയ്തവരാണു.
ഗോസിപ്പുകൾ ചികഞ്ഞെടുത്ത മറ്റുരണ്ട്‌ പേർ ഇന്നു ഐ ബി ഓഫീസർമാരാണ് .
എന്നാൽ എല്ലാവരുടെയും സർക്കിളുകളിൽ സർക്കസ്‌ കളിച്ച എറ്റവും നിറമുള്ള ഓർമ്മ മുനിയാണു.
മുനി ഞാൻ ആദ്യമായി അടുത്തിടപഴകുന്ന കോൺഗ്രസ്സുകാരനാണ് . മുനിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ “പട്ടം താണുപിള്ളെന്റെ കാലത്ത്‌ കോൺഗ്രസ്സ്‌ ആയോലാണു ഞമ്മള്ള ഫാമിലി, അതിനി എത്ര വല്യോൻ പറഞ്ഞാലും മാറൂല”.
കോളേജ് വിസിറ്റിനു രാഹുൽ ഗാന്ധി വന്നപ്പോ പെർമിഷൻ കിട്ടാത്തത്‌ കൊണ്ട്‌ കരഞ്ഞ മുനി ഞങ്ങൾക്ക്‌ ചിരിയാണു ഉണ്ടാക്കിയതെങ്കിലും അവന്റെ കമ്മിറ്റ്‌മന്റ്‌ ഞങ്ങൾ മനസിലാക്കിയത്‌ അന്നാണു.
എന്തിനും ഏതിനും മാമച്ചൻ എന്ന സുരാജ്‌ കതാപാത്രം പോലെ ആയിരുന്നു മുനി. ഹോസ്റ്റലിൽ ആർക്ക്‌ എന്തു വേണമെങ്കിലും മുനി ഉണ്ട്‌. പക്ഷേ ആദ്യ ചോദ്യം ഇതായിരിക്കും ” എന്നാ ഇജ്ജ്‌ ക്വട്ടേഷൻ തന്നാളാ”.എന്നു വെച്ചാൽ കൈക്കൂലി പാരിതോഷികം . അത്‌ ക്വട്ടേഷന്റെ പ്രാധാന്യം പോലെ ഇരിക്കും. അവിൽ മിൽക്കിൽ കുറഞ്ഞതൊന്നും മൂപ്പർ എട്ക്കാറില്ല.
നമ്മുടെ റൂമിലെ കട്ടിലിന്റെ കാലൊടിഞ്ഞു എന്ന് കരുതുക. നേരെ പോവുക മുനിയെ കാണുക ഡീൽ ഉറപ്പിക്കുക. പിന്നെ ടെൻഷൻ വേണ്ട കട്ടിൽ റൂമിലെത്തൊയിരിക്കും. പഴയത്‌ മുനി കൊണ്ടോവുകയും ചെയ്യും.
  1. കട്ടിൽ, അല്ലറച്ചില്ലറ മെക്കാനിസം തുടങ്ങിയവക്ക്‌ – അവിൽ മിൽക്ക്‌
  2. ഫാൻ ,റ്റ്യൂബ്‌ ലൈറ്റ്‌ എന്നിവക്ക്‌ – പൊറൊട്ടയും ബീഫും.
ഇതായിരുന്നു മുനിയുടെ അന്നത്തെ സർവ്വീസ്‌ റേറ്റ്‌.
ഇനി ആർക്കെങ്കിലും അസുഖം വന്നെന്നു കരുതുക സഹായത്തിനു മുനി ഉണ്ട്‌. അത്‌ ഫ്രീ സർവ്വീസ്‌ ആണു. എത്ര വല്യ ക്യൂവും മുനി പോയാൽ മാറും. നീളൻ ക്യൂകൾക്ക്‌ അന്തകനാവാൻ ജനിച്ചവനായിരുന്നു മുനി.
ഒരു സംഭവം പറയാം.
ഒരിക്കൽ ഒരു പനി സീസണിൽ ഹോസ്റ്റലിലെ ഒരുത്തനെ മുനി ചുങ്കം റെഡ്‌ ക്രസ്ന്റിൽ കൊണ്ട്‌ പോയ കഥ ആസാദിലെ പാണന്മാർ ഇന്നും പാടി നടക്കുന്നുണ്ട്‌. പൂരത്തിനുള്ള ആളുകൾ നിക്കുന്ന ഹോസ്പിറ്റലിൽ മുനി നേരെ ഓപ്പിയിലെക്ക്‌ ചെന്നു
നേഴ്സ്‌ : പേരു
മുനി: ഷബീർ
നേഴ്സ്‌: വയസ്‌
മുനി:22
നേഴ്സ്‌ : സ്തലം
മുനി : ലക്ഷ്വദ്വീപ്‌!!!!!
നേഴ്സ്സ്‌ ഫ്ലാറ്റ്‌ . പിന്നെ മുനി കത്തികയറി കോളേജിൽ പഠിക്കാൻ വന്നിട്ട്‌ ഒരാഴ്ചയെ ആയുള്ളു കാലാവസ്ത പിടിചില്ല എന്നൊക്കെ . ആബാല വൃദ്‌ധം ജനവും വഴി മാറി മുനിയും ചെങ്ങായിയും ഡോക്റ്ററെ കണ്ടു.
മുനിയേ കുറിച്ചുള്ള മറ്റൊരു ഓർമ്മ ചക്ക മോഷണവുമായി ബന്ധപെട്ടാണു.
ഹോസ്റ്റലിനോട്‌ ചേർന്ന പറംബിൽ കുറെ ചക്ക ,സ്വന്തം വീട്ടിൽ നിന്ന് ചക്ക തിന്നാത്തവർക്ക്‌ പോലും ചക്ക തിന്നാൻ കൊതി. എല്ലാരും ചേർന്ന് മുനിയെ ശരണം പ്രാപിക്കുന്നു മണിക്കൂർ തികയും മുൻപ്‌ ഹോസ്റ്റലിൽ ചക്ക. ആസ്വദിച്ച്‌ തിന്നുമ്പോളാണ് വാർഡൻ അത്‌ വഴി കടന്നു പോയത്‌. ” മുനിയെ ചക്ക പറിക്കുമ്പോ ചോദിച്ചിട്ട് പറിക്കണം കേട്ടാ” എന്ന  ഉപദേശവും . “ചോയിച്ച്ക്ക് സാർ മുനി മറുപടി പറഞ്ഞു തിരിഞ്ഞു നടക്കുന്ന വാർഡനെ നോക്കി മുനി മൊഴിഞ്ഞു പക്ഷെ ഓറു കേട്ട്ക്കോന്നു അറീല!!!.
ആസാദിലുള്ളവരുടെ ജീവിതത്തിനു നിറം നൽകിയ മുനി ഇപ്പോ  PSC സെന്റർ നടത്തി ഒരുപാട്‌ പേരുടെ സ്വപ്നങ്ങൾക്ക്‌ നിറം നൽകുന്നു.
മുനി നീ ഇല്ലായിരുന്നെങ്കിൽ ആസാദ്‌ എത്രമാത്രം മടുപ്പുണ്ടാക്കിയേനേ???
Uncategorized

​ഒരു പേരില്‍ എന്തിരിക്കുന്നു?????

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ച മഹാന് മാപ്പ്, വിശ്വാസം പോലെ തന്നെ പേരിലാണ് എല്ലാം. വീട്ടുകാരിട്ട സ്റ്റൈലന്‍ പേരിലല്ല പലരെയും ക്രൈസ്റ്റ് അടയാളപ്പെടുത്തിയത്. ഉദാഹരണം Rijin unni . facebook വന്നതിനു ശേഷമാണ് പലരും അറിയുന്നത് ഉണ്ണിയുടെ ശരിയായ പേര് റിജിൻ എന്നാണെന്ന്, അതിനു മുന്‍പ് ഉണ്ണി വെറും ഉണ്ണി ആയിരുന്നു പിന്നീട്  Unni mokeri കോളേജില്‍ ജൂനിയര്‍ ആയിവന്നപ്പോൾ റിജിൻ വല്യുണ്ണിയും ഉണ്ണി ചെറിയുണ്ണിയും ആയി. ഭാഗ്യത്തിന് പിന്നെ ഉണ്ണികള്‍ ഉണ്ടായില്ല ഇല്ലെങ്കില്‍ അവന്‍ തീരെ ചെറിയുണ്ണിയോ കൊച്ചുണ്ണിയോ ആയേനെ.
അന്ന് കൂട്ടത്തിലെ ഏക സത്യക്രിസ്ത്യാനി ആയിരുന്ന noel lancy അച്ചായാന്‍ ആയിരുന്നു. ആരാധന മൂത്ത് മൂപരെ കൊണ്ട് കവിതഎഴുതിയ എന്നെ തല്ലി മേലാല്‍ കവിത എഴുതില്ലാന്നു സത്യം ചെയ്യിച്ച് വിട്ടു . ഇല്ലെങ്കില്‍ ഒരു കേന്ദ്ര സാഹിത്യ അവാര്‍ഡ് ഞാന്‍ ഒപ്പിച്ചേനെ ..
കവിയുടെ കാര്യം പോട്ടെ എന്നിലെ ഗായകന്‍ മരിക്കാൻ കാരണവും ഒരു പേരാണ്. അന്ന് കോളേജില്‍ കാന്തന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട Sreekanth Variyayilനെ നോക്കി “കാന്താ ഞാനും വരാ” എന്ന പാട്ട് പാടിയതിന് കൂമ്പിനിട്ടു കുത്തി ഗായകനെ കൊന്നു.
എന്ത് പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയിരുന്ന അന്നത്തെ ഒരു നേതാവിന് യുക്തിവാദികള്‍ ഇട്ട പേര് ആണ്ടവന്‍ എന്നായിരുന്നു ,ഇദ്ദേഹം തന്നെ മുരുകന്‍ എന്നും അറിയപ്പെട്ടിരുന്നു.
ഒരുപാട് സീനിയര്‍ ആയിരുന്നെങ്കിലും രൂപം കൊണ്ട്  കുഞ്ഞന്‍ ആയ ഒരാള്‍ ഉണ്ടായിരുന്നു. രൂപം കൊണ്ട് തന്നെ തടിയന്‍ ആയവരും =D
 എന്ത് കണ്ടിട്ടാണ് എന്നറിയില്ല കപ്പ കുഞ്ചനും കോളേജില്‍ നിറ സാന്നിധ്യമായിരുന്നു.
പൊന്തന്‍മാടയിലെ മമ്മൂട്ടി ലുക്ക് ആയിരുന്നെങ്കിലും മായാവി, പോത്തന്‍ വാവ എന്ന് മാത്രം വിളിക്കപ്പെട്ടവനെ ഓര്‍ക്കുന്നുണ്ടോ comrades !!!!
അരിമ്പാറ പോലുംമില്ലാത്തവന്‍ വട്ടപ്പാറ ആയപ്പോള്‍ നത്തായും ചിലര്‍ ഉണ്ടായിരുന്നു.
ഉണ്ണികളെ പോലെ പല്ലന്‍ എന്ന പേരില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു  ബട്ട്‌ compitation പിടിക്കാത്തത് കൊണ്ട് ഒരു പല്ലന്‍ ഇഞ്ചി നട്ട് ഇഞ്ചി ആയി.debating christ പുസ്തകം പ്രസിദ്ധികരിച്ച Sumesh Kattil ഞങ്ങള്‍ക്ക് കാട്ടിലേട്ടന്‍ ആയിരുന്നു.
എന്തിനും ഏതിനും തട്ടികയറന്ന Riju Kariyad തട്ടാനും…
കാക്ക അല്ലാതിരുന്നിട്ടും കാക്ക എന്ന് പേര് വീണവന്‍ കോളേജില്‍ പറന്നു നടന്നു. ഊസുവും മമ്മാലിയും അതെ category ആയിരുന്നു.
വീട്ടുപേരാണോ അതോ സ്ഥലപ്പേരോ Jithinraj Raj കല്ലികണ്ടി ആയിരുന്നു. ഞാനും സ്ഥലപേരിനാൽ തന്നെ വിളിക്കപ്പെട്ടു.
വായിച്ചു മെന്റല്‍ ആയോ എങ്കില്‍ അറിയുക കോളേജില്‍ മെന്റല്‍ ബേണുവും ഉണ്ടായിരുന്നു…
പൌഡര്‍ പ്രിയം കൊണ്ട് പൌഡര്‍ ആയവനെ മറന്നോ?
ആണായിട്ടും Sruthin Maroli ശ്രുതി ആയിരുന്നു.
പെണ്‍കുട്ടികളിലും ഉണ്ടായിരുന്നു വട്ടപേരുകള്‍ Nidhisha Vattoli മാളുആയിരുന്നു.
മോഹന്‍ലാലിനെ ആരാധിച്ചിരുന്ന Muneer Comrade അന്ന് സാഗര്‍ ഏലിയാസ് ജാക്കി എന്ന് സ്വയം വിളിച്ചു.
 രാഷ്ട്രീയക്കാർക്ക്‌ 3 അക്ഷര പേരു ഭാഗ്യമായത്‌ കൊണ്ടാണോ എന്നറിയില്ല M.K.Riju വെറും  MKR ആയിരുന്നു P.K.Bijoyവെറും PKB യും.
എന്നാല്‍ ക്ലാസിക് ഇതൊന്നും അല്ല താഴെ ഇട്ട ഫോടോയിലെതാണ്. അന്നത്തെ പല്ലരുടെയും ഫോണില്‍ Aboobacker Kaithal നമ്പര്‍ സേവ് ചെയ്തു കൊടുത്തത് ഇങ്ങനെയാണ്