azad days · hostal

ആസാദിലെ കവികൾ

കവികളെ കൊണ്ട് സമ്പന്നമായിരുന്നു ആസാദെങ്കിലും ആ പ്രപഞ്ചസത്യം ആദ്യം പുറത്ത് വിട്ടത് റാഷിയാണ്. ഏതോ ഫാക്കൽറ്റി വന്നപ്പോ മൂപ്പിൽസ് താത്കാലികമായി ഇജുമോന്റെ റൂമിലേക്ക് ഷിഫ്റ്റാവേണ്ടി വന്നു. എന്തും തുരന്നെടുക്കാൻ മൂപ്പിൽസിനുള്ള സിധ്ദി തന്നെയായിരുന്നു പ്രധാനകാരണം. അങ്ങനെയാണ് ആസാദിലെ കവികളെ കുറിച്ചുള്ള ചർച്ച സിറ്റൗട്ടിൽ അരങ്ങേറിയത്. തുടക്കത്തിലേ ഇജാസ് വെറും കവിയാണെന്നും താനാണ് ആസാദിലെ മഹാകവി എന്ന് ചെങ്ങോടൻ പ്രസ്താവിച്ചു. അബ്ദൂക്ക അതിനെ ഖണ്ഡിച്ച്‌ കവിതഎഴുത്തിൽ തനിക്കുള്ള ചരിത്രപരമായ അറിവും കഴിവും നിരത്തി. മൂപ്പൻ അന്നേ എസ്ടാബ്ലിഷ്ഡ് കവിയായിരുന്നു , മൂപ്പരുടെ ഒരു കവിത വെളിച്ചം കണ്ടിട്ട് 3-4 കൊല്ലമായിരുന്നു.

കവിതയെഴുത്ത് ഒരു രോഗമായിമാറുകയാണെങ്കിലോ അതല്ല കവിതയെഴുതാൻ സാധിക്കുന്നില്ലെങ്കിലോ മരുന്ന് ഹോമിയോപൊതിയിൽ ഉണ്ടെന്നു ഡോക്ടർ അറിയിച്ചു 😬. അന്ന് പെണ്ണുകിട്ടാതിരുന്ന സൈനൂക്ക കവിതകളിൽ അഭയം കണ്ടെത്തുന്നത് തുറന്നു സമ്മതിച്ചു. യോഗാ പ്രചാരക് അസോ തനിക്ക് യോഗാസനത്തിൽ വിശിഷ്യാ ശീര്ഷാസനത്തിൽ ഇരുന്നു കവിതയെഴുതാൻ കഴിയുമെന്ന് വാദിച്ചു. വേണമെങ്കിൽ കാണിക്കാമെന്നു പറഞ്ഞെങ്കിലും അസോ ആയതു കൊണ്ട് നമ്മൾ വേണ്ട എന്നറിയിച്ചു. (ശിർഷാസനത്തിൽ മറ്റുപലതും കോംപ്ലിമെന്ററി ആയി കിട്ടാൻ സാധ്യതയുണ്ട്). ചാക്കോ മാഷ് താൻ ഇംഗ്ലീഷ് കവിതകളാണ് എഴുതാറുള്ളത്ത് എന്നറിയിച്ചു.എന്തായാലും ആരും സ്വന്തം കവിത പ്രദര്ശിപ്പിച്ചില്ല . രാത്രിയിൽ ഭാവനയുടെ ചെപ്പ് തുറന്നു ആവിഷ്കാരത്തിന്റെ മുത്തുകളെ കടലാസിലേക്ക് പകർന്ന് നെടുവീർപ്പിട്ടു.

ചർച്ച പുരോഗമിക്കുമ്പോളാണ് മുനി ആ സുപ്രസിദ്ധ വാക്യം ഉച്ചരിച്ചത്.” കവികൾക്കും കവിതകൾക്കും ഭാഷ ദേഷ മത വർഗീയ ചിന്തകൾ ഇല്ല , ഒരു കവി എഴുതാനിരിക്കുമ്പോൾ സന്ദർഭം പരമാവധി തന്നിലേക്ക് ആവാഹിക്കുന്നു , കോണ്ടെക്സ്റ്റിന്റെ ആഴം പരപ്പ് മണം എന്നിവ മാത്രമേ കവിയുടെ മനസ്സിൽ ഉണ്ടാവൂ”

സാദാരണ ഈ സൈസ് മുനിയിൽ നിന്ന് വരാത്തത്കൊണ്ട് മദ്യപിക്കില്ല എന്നുറപ്പുണ്ടെങ്കിലും മുനിയെ മൂപ്പനും ചെങ്ങോടാനും മാറി മാറി ഊതിച്ചു അവർ ഒരു നിഗമനവും ഒരു നിർദേശവും മുന്നിൽ വെച്ചു .

  1. മുനി ആഴ്ചയിൽ ഒരു തവണയെങ്കിലും പല്ല് തേക്കണം
  2. മണമില്ലാത്ത എന്തോ സാധനം ഇറങ്ങിയിട്ടുണ്ട്‌.

വാൽ : സൈനൂക്ക പെണ്ണ് കെട്ടിയതിനാൽ എഴുത്ത് നിർത്തിയിട്ടുണ്ടാവും. അബ്ദുവും ചെങ്ങോടാനും റാഷിയും ഒന്നോ രണ്ടോ കവിതകൾ വീതം പബ്ലിഷ് ചെയ്തതായി എഫ് ബിയിൽ കണ്ടു. ഇജു മോൻ നൗഫൽ എന്നിവർ ഇപ്പോഴും കവിത എഴുത്തു നിർത്തിയിട്ടില്ല . ഒരു കവിതയെങ്കിലും പബ്ലിഷാവട്ടെ എന്നാശംസിക്കുന്നു .

Leave a Reply