103 days · dubai

ലങ്കോ..i

103ലെ മിന്നും താരം ലങ്കോ തന്നെയായിരുന്നു. കട്ട താടിയും ഒത്ത തടിയും കാണാനും നല്ല ലുക്ക്‌ തന്നെയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന ഇമ്പ്രഷൻ പക്ഷെ വായി തൊറന്ന് എന്തെങ്കിലും പറയുന്ന വരെ മാത്രമെ ഉണ്ടാവു😬. നേരമിരുട്ടുബോൾ ഒടിയനെ പോലെ വരികയും പകൽ വെളിച്ചത്തിൽ കാണാതിരിക്കുകയും ചെയുന്ന ലങ്കോ അപൂർവമായി ഞങ്ങൾക്ക്‌ ദർശനം തന്നു. പിന്നെ ഒന്നു രണ്ടു മാസത്തെക്ക്‌ ചിരിക്കാൻ ആ ദർശനം തന്നെ ധാരളമായിരുന്നു.

നമ്മുടെ സോഷ്യൽ മീഡിയാ താരം കേശവൻ മാമന്റെ കൊറചൂടെ പ്രായം കൊറഞ്ഞ വേർഷനായിരുന്നു ലങ്കോ. വാട്ട്സാപ്പിലൂടെ കിട്ടുന്നത്‌ അപ്പാടെ ഷെയർ ചെയ്യുക എന്നതായിരുന്നില്ല ലങ്കോയുടെ രീതി, മറിച്ചു ഷെയർ ചെയത കാര്യങ്ങൾ നമ്മളെ നേരിട്ട്‌ കാണുംബോൾ ചർച്ച ചെയ്ത്‌ ചിരിപ്പിച്ച്‌ പണ്ടാരടക്കും. ഈസാനബി ഇറങ്ങിയ ക്ലിപ്പൊക്കെ അയച്ച്‌ ഖിയാമം ഇങ്ങെത്തി പോയി എന്ന നിലയിൽ ചർച്ച വെചവനാണു ടിയാൻ, പോരാത്തതിനു റജബ്‌ മാസം വരുന്നത്‌ ആദ്യം അറിയിച്ച്‌ സ്വർഗം ഉറപ്പിച്ചിറ്റുമുണ്ട്‌

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ലങ്കോ ഓപ്പൺ മൈന്റ്‌ കാത്തു സൂക്ഷിക്കുന്ന വ്യകതിയായിരുന്നു. യൂടൂബിൽ സാക്കിർ നായിക്കിനെയും മലയാളം bgrade മൂവി ചാനലും ഒരെ മനസോടെ സബ്സ്ക്രൈബ്‌ ചെയ്ത്‌ ലങ്കോ വിടാതെ പിന്തുടർന്നു കണ്ടിരുന്നു. ഒരു വെള്ളിയായ്ച്ച പള്ളി മിസ്സായപ്പൊ ലങ്കോ പറഞ്ഞത്‌ ഓർമയുണ്ട്‌. ഇന്നലെ സാക്കിർനായിക്കിന്റെ ബയളു കേട്ട്‌ ഒറങ്ങാൻ ലേറ്റായി അത്‌ കൊണ്ട്‌ പള്ളി മിസ്സായി പോയി.

ലങ്കോ ഒടിയനാവും മുൻപ്‌ അധികവും റൂമിൽ തന്നെയായിരുന്നു. ഫ്രീ വിസയിൽ ഉടായിപ്പ്‌ പണികളുമായി ജീവിച്ച ലങ്കോ കരിംകണ്ണനുമായി ഒന്നു കോർത്തു.

വഴിയെ പോകുന്ന വയ്യാവേലി വേണ്ടാത്തിടത്ത്‌ വെക്കാനുള്ള ലങ്കോയുടെ പതിവു ശൈലി തന്നെയായിരുന്നു കാരണം. പട്ടിയെ പൊലെ പണിക്ക്‌ പോവുന്ന ടിയാനോട്‌ ലങ്കോ തന്റെ ജോലിയുടെ സുഖങ്ങളെ പറ്റി വാചാലനായി. ദു:ഖം തോന്നിയ കരിംകണ്ണൻ ലങ്കോയോട്‌ പറഞ്ഞു” ഇന്റ പണിയാറ്റം കിട്ടിയാ മതിയേനും”.

ബട്ട്‌ പണികിട്ടിയത്‌ ലങ്കോക്കാണു . അന്നു മീനാബസാറിൽ സൽമാൻ ഖാൻ വരുന്നുണ്ടായിരുന്നു. എന്നാൽ ഡ്യൂട്ടികാരണം റൂമിൽ ആർക്കും പരിപാടിക്ക്‌ പോവാൻ കഴിയൂല ഞങ്ങളുടെ നിസ്സഹായതയെ കളിയാക്കി പോയ ലങ്കോ ഒരാഴ്ചത്തേക്ക് തിരിച്ച്‌ റൂമിലെത്തിയില്ല. 🤔

പതിവു ശൈലിയിൽ അഹംബ്രഹ്മാസി ഭാവത്തിൽ സൽമാനെ കണ്ടുകൊണ്ടിരുന്ന ലങ്കോയുടെ മുന്നിലെക്ക്‌ ഒരു പറ്റം ബംഗാളികൾ ഇടിച്ച്‌ കയറി ,ഉന്തും തള്ളും ആയി വാക്ക്തർക്കം കേട്ട്‌ പോലീസെത്തിയപ്പോ ബംഗാൾ ബോയ്സിലെ ഒരു ഫ്രോഡ്‌ ബോയ്‌ ലങ്കോയെ ചൂണ്ടി പറഞ്ഞു

“ഇഷ്‌ നെ ഹമരാ ബ്ലാക്ക്ബറി ചോരി കിയാ”

ബാക്കി ബോയ്സ്‌ കോറസായി പറഞ്ഞു “ഹാ ഹമ്നെ ദേക്കാ”. എന്തിനു പറയണം കേസായി ലങ്കോ ലോക്കപ്പിലും.😪

പോലീസ്‌ ചോദ്യം ചെയ്യലിൽ റൂമിൽ നിന്നു മറ്റുള്ളവരുടെ സോപ്പ്‌, പേസ്റ്റ്‌, സോപ്പ്‌ പൊടി എന്നിവ അടിച്ച്‌ മാറ്റുന്നതും , നാട്ടിലെ അടക്ക മോഷണവും വരെ പറഞ്ഞെങ്കിലും ബ്ലാക്ക്ബറി മാത്രം കിട്ടിയില്ല. “ആ ബംഗാളീന്റെ തറവാട്ടിൽ തന്നെ ആരും ബ്ലാക്ക്ബറി ഉപയോഗിച്ചിറ്റുണ്ടാവൂല” എന്ന ലങ്കോയുടെ പ്രസ്താവനയെ പറ്റി അന്വേഷിക്കാൻ പോയ പോലീസ്‌ ബംഗാളിയെ വിളിച്ച്‌ വരുത്തി . കുശലാന്വേഷണം കഴിഞ്ഞ്‌ ഒരു ബ്ലാക്ക്ബറി കൊടുത്ത്‌ ഒന്നു ഓപ്പൺ ആക്കാൻ പറഞ്ഞു. കുറുക്കനു കാരാമയെ കിട്ടിയ പോലെ തിരിച്ചും മറിച്ചും കളിക്ക്ന്ന കണ്ടതോടെ ലങ്കോ ഔട്ട്‌ ബംഗാളി ഇൻ ആയി. ചമ്മൽ മാറാത്തോണ്ട്‌ അളിയന്റെ കൂടെ പോയി ഒരാഴ്ച നിന്ന ലങ്കോ തിരിച്ച്‌ വന്നത്‌ പുതിയ മനുഷ്യനായാണു. ഉടായിപ്പ്‌ പണി വിട്ടു നേരെ മരിയാതിക്കുള്ള പണിക്ക്‌ കയറി.

ശിഷ്ടകാലം തന്റെ യൂറിക്കാസിഡുള്ള ചോര മൂട്ടകൾക്ക്‌ ദാനം ചെയ്തും, യൂടൂബിൽ സാക്കിർ നായിക്കിനെയും കേട്ടും ലയനം കണ്ടും 103ൽ തുടർന്നു

Leave a Reply