103 days · dubai

അച്ചി മഹാത്മ്യം

തൊട്ടടുത്ത നാട്ടിലാണെകിലും അച്ചിയെ ഞാൻ പരിചയപ്പെടുന്നത് ദുബായിലെത്തിയ ശേഷമാണ് . അൻസാഫിനൊപ്പം റൂം ഹണ്ട് നടത്തുന്ന കാലത്താണ് അച്ചി അവതരിക്കുന്നത്. പേരിനെ പോലെ തന്നെ അച്ചി ശരിക്കും അച്ചിയാണ് 2 മക്കളുണ്ടെങ്കിലും കാണാൻ കുട്ടിയാണ്.മമ്മൂട്ടിയെ പോലെ age reversing ആണ് മൂപ്പർക്ക്.സദാ ‘പടച്ചോനെ പൈശക്കാരനാക്കിത്താ” എന്ന മന്ത്രമുരുവിടുന്ന അച്ചി ദീനിയാണെന്നു പ്രത്യേകം പറയണ്ടല്ലോ.

ഫുടബോൾ ഗ്രൗണ്ട് പോലെയുള്ള ബാത്രൂം കാണിച്ച് ഞങ്ങളെ റൂമിലേക്ക് ആനയിച്ചപ്പോ Terms and Conditions പറയാതെ യഥാർത്ത ബിസിനസ് മെന്റാലിറ്റി കാണിച്ചവൻ.
കാര്യം ബിസിനസ്സ് മാഗ്നറ്റായിലെങ്കിലും ഒരു പേഴ്സണൽ മാഗ്നിറ്റിയൂട് അച്ചിക്ക് ഉണ്ടായിരുന്നു. നല്ല സിനിമാസ്വാദകൻ കൂടിയായ അച്ചി 1990 കൾക്ക് ശേഷമുള്ള മലയാള സിനിമയുടെ ചലിക്കുന്ന എൻസൈക്ളോപീഡിയ കൂടിയാണ്.

“മറ്റു സിനിമാ നിരൂപകരെ പോലെയേ അല്ല അച്ചി. വെള്ളത്തിന്റെ ph പോലെ അച്ചിക്ക് ഒരു ബേസ് ആയി ഒരു സിനിമ ഉണ്ട്. ഏതു സിനിമ ആയിക്കോട്ടെ അച്ചി ഉരച്ച് നോക്കുന്നത് ആ സിനിമയുമായാണ്.”

ചലിക്കുന്ന വിജ്ഞാനകോശത്തിന്റെ പ്രിയ സിനിമ “ഈ പറക്കുംതളികയാണ്” . ടിവിയിൽ ആ സിനിമ വന്നാൽ അന്ന് സിക്ക് ലീവ് വിളിക്കാൻ മടിക്കില്ല അച്ചി .നടിയെ ആക്രമിച്ച കേസിൽ പിണറായിയേയും ദിലീപിനെയും ഒരു പോലെ സപ്പോർട് ചെയ്തവനാണ് അച്ചി

വിക്രമിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ഐ റിലീസ് ദിവസം “റൊമ്പ പ്രമാദമാന” പടം എന്ന് പറഞ്ഞ വിക്രം ഫാൻ പാണ്ടിയോടു അതിഞ് പറക്കുംതളിക കാണാത്തോണ്ടാ എന്ന് പറഞ്ഞ മ്യരം കൊത്തി മോറാനാണവൻ. കൂടെ ഉണ്ടായിരുന്ന ഞാനും റഫീക്കയും (മൊതലാളി) ലേലു അല്ലു പറഞ്ഞു തടി സലാമ്മത്താക്കി, ഇല്ലെങ്കിൽ പാണ്ടി പട ഞമ്മളെ വലിച്ച് കീറി ടു കൺട്രീസ് ആക്കിയേനെ .

അപൂർവമായി അച്ചി ചില സിനിമകൾക്ക് പറക്കുംതളികക്കൊപ്പം റേറ്റിങ് കൊടുക്കാറുണ്ട് പ്രിയ നടൻ ദിലീപിന്റെ തന്നെ CID മൂസ ധനുഷിന്റെ മയക്കം എന്ന തുടങ്ങിയ സിനിമകൾക്ക് മുക്കാൽ പറക്കുംതളിക വരെ കൊടുത്തിട്ടുണ്ട്. iron man സിനിമക്ക് അര പറക്കുംതളികയെ ഉള്ളു എന്നോർക്കണം.😕

അച്ചിയെ തോൽപ്പിക്കാൻ സിനിമ guess ചെയ്തു ഞങ്ങൾ പണ്ടാരമടങ്ങി പോയിട്ടുണ്ട്. അതായത് കളി സിമ്പിൾ ആണ് നമ്മൾ നായകൻറെ പേര് (ഓപ്ഷണൽ) പറയുക, കഥാതന്തു പറയുക സിനിമയുടെ പേര് സംവിധായകൻ തുടങ്ങിയ ഡീറ്റെയിൽസ് അച്ചി മണിമണിയായി പറയും. തോൽപ്പിക്കുന്നവർക്ക് ഒരു കെ.എഫ്.സി യിൽ തുടങ്ങിയ ബെറ്റ്: റൂമിലേക്ക് ഒരു ഫുൾ ബക്കറ്റ് വരെ എത്തി .ഒടുവിൽ ഇവനെ തോൽ പ്പിച്ചിട്ടെന്നെ കാര്യം എന്ന നിലയിൽ മൊതലാളി മെനക്കെട്ടു ഇറങ്ങി.
മൊതലാളി : നായകൻ മമ്മൂട്ടി
അച്ചി : കഥ
മൊതലാളി : മമ്മൂട്ടി വീട്ടുകാരുമായി തെറ്റുന്നു തെറ്റിദ്ധാരണയുടെ പേരിൽ നാട് വിടുന്നു
പിന്നെ അച്ചി പറഞ്ഞത് ഒരു നീണ്ട ലിസ്റ്റാണ് മൊതലാളി വണ്ടറടിച്ച് പോയി.

പക്ഷെ ഈ കളിയിൽ മൊതലാളി അച്ചിയെ തോൽ പ്പിച്ചിട്ടുണ്ട് , ഹോംലി മീൽസ് സിനിമ അച്ചി കാണും മുൻപേ കണ്ടു ഷക്കീല കരയുന്നതും, ബാബു ആൻറണി ഡാൻസ് കളിക്കുന്നതും, ഏതൊക്കെ പടത്തിലാ എന്ന ചോദ്യങ്ങളിൽ ബാബു ആൻറണിയുടേത് കറക്റ്റായി പറഞ്ഞെങ്കിലും ഷക്കീലയിൽ മൂപ്പർ വീണു (ഷക്കീലാ പടം അടിച്ചടിച്ചു മാത്രം കാണുന്നണോണ്ടാന്ന് പറയാന്പറഞ്ഞു)ആ കെ.എഫ്.സി. യോടെ ബെറ്റ് ഇല്ലാതെയുള്ള കളിയിലേക്ക് മാത്രമായി അച്ചി ഒതുങ്ങി

NB:-) ഒരു ഫോര്മാലിറ്റിക്ക് ബെറ്റ് ഇല്ലാതെ അച്ചിന്റെ ഒപ്പരം കളിക്കേണ്ടവർക്ക് അച്ചിയുടെ എഫ് ബി ലിങ്ക്

One thought on “അച്ചി മഹാത്മ്യം

Leave a Reply